ദേവ ദേവ (ഡോക്ടര്‍ ഇന്നസെന്റാണ് )
This page was generated on April 25, 2024, 3:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസന്തോഷ് വര്‍മ്മ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 25 2012 08:21:27.

വിഘ്നേശ ജനനീ വിജയപ്രദായിനീ
തൊഴുന്നേന്‍ ചരണാംബുജം
ജഗൻ മാതൃസ്വരൂപിണീ....

ദേവദേവ ഹൃദയനിവാസിനീ ദാക്ഷായണീ
ഹേമശൈലശൃംഗ വിഹാരിണീ കാര്‍ത്ത്യായനീ
സുരഭാമിനി ശിവകാമിനി ഭവമോചനി സുഖദായിനി
പ്രസീദ ഭവാനി.....
ദേവദേവ ഹൃദയനിവാസിനീ ദാക്ഷായണീ
ഹേമശൈലശൃംഗ വിഹാരിണീ കാര്‍ത്ത്യായനീ

തവ മന്ദഹാസ സിന്ദൂരമണിഞ്ഞേ അടിയന്റെ
പുലരികള്‍ തെളിയാവൂ....(തവ മന്ദഹാസ...)
കടാക്ഷ തൃമധുര മധുരിമ നുകര്‍ന്നേ
അടിയന്റെ മാനസമുണരാവൂ....
സൌന്ദര്യ ലഹരീ സൌഭാഗ്യമലരീ
മധുഭാഷിണി മദശാലിനി മനമോഹിനി വരദായിനി
പ്രസീദ ശിവാനി.....
ദേവദേവ ഹൃദയനിവാസിനീ ദാക്ഷായണീ...

അവിടുത്തെ വാത്സല്യ ചന്ദ്രികയണിഞ്ഞേ
അടിയന്റെ ചിന്തകള്‍ വളരാവൂ...(അവിടുത്തെ..)
തിരുനാമാമൃത ലഹരിയിലലിഞ്ഞേ
ഓരോ നിമിഷവും കൊഴിയാവൂ
രജതാദ്രി തനയേ രവിസോമ നയനേ
അഭയംകരി കരുണാമയി ജനരക്ഷിണി ജഗദീശ്വരി...
പ്രസീദ സുധാംഗി.....
(ദേവദേവ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts