ഉള്ളില്‍ കൊതിവിടരും (മായാമോഹിനി )
This page was generated on April 30, 2024, 5:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,ബാബുരാജ് ജേക്കബ് ,ബിജുമേനോൻ ,കലാഭവൻ ഷാജോൺ ,വിജയരാഘവൻ
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2012 16:59:24.

ഉള്ളില്‍ കൊതിവിടരും എന്താണു്
ഒളികണ്ണുള്ള പ്രിയ വരനേ...
മിണ്ടാന്‍ മടി മനസ്സിനെന്താണു്
ഇടനെഞ്ചിന്റെ പ്രിയതമനേ...
കരളിന്‍ കുമ്പിളില്‍ കുളിരിന്‍ തുള്ളി നീ
കനവിന്‍ ചില്ലയില്‍ പടരും വള്ളി നീ
ഇണ പോലെന്നും
ഇവളിനി രാഗലോല മായാമോഹിനി...
ഉള്ളില്‍ കൊതിവിടരും എന്താണു്
ഒളികണ്ണുള്ള പ്രിയ വരനേ...

ചെമ്മാനമഴകില്‍ പൊന്നു പെയ്യും വഴിയില്‍
പൊന്നാട കൊണ്ടെന്നെ നീ മൂടിയോ
(ഹാ...ചെമ്മാനം..)
അകമിന്നൊരു പന്തല്‍ മേയുകയോ
തകിലിന്റെ സ്വരങ്ങള്‍ മീട്ടുകയോ...
മോഹം തുള്ളിച്ചാടും മാൻപേടയോ...
ഉള്ളില്‍ കൊതിവിടരും എന്താണു്
ഒളികണ്ണുള്ള പ്രിയ വരനേ...

പഞ്ചാരമണലില്‍ പാല്‍ തളിക്കുമലകള്‍
കൊഞ്ചുന്ന ശീലിന്നു നീ ചൊല്ലിയോ
(ആഹാ...പഞ്ചാര....)
ഇരു കാതിനതെന്നും തേന്മൊഴിയോ
ഒരു കാതരയെന്നില്‍ തേന്മഴയോ...
കൂട്ടായ് ചെല്ലക്കണ്ണന്‍ നീയല്ലയോ...
(ഉള്ളില്‍ കൊതിവിടരും....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts