ചില്ലാണേ (22 ഫീമെയില്‍ കോട്ടയം )
This page was generated on May 6, 2024, 12:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഅവിയല്‍ ബാന്‍ഡ്‌
ഗാനരചനആര്‍ വേണുഗോപാൽ
ഗായകര്‍ടോണി ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,റീമ കല്ലിങ്കൽ
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 12:50:03.



അഹാ....ഹേയ്.....
ചില്ലാണേ.....നിന്നുടൽ മിന്നണ ചില്ല്
തീവെയിൽ തോക്കണ ചില്ല്...
പൂവാണേ...തേൻ തുള്ളി ചോരണ പെണ്ണു്
പൂവണ്ടുകൾക്കുള്ളിൽ പോരു്...
ഒരു ചന്ദനക്കാട്ടിലെ തെന്നലു പോരുന്നേ
നീ പോകും വഴി നിൻ പൂവുടൽ മൂടുന്നേ
പെണ്ണേ നിന്നെ കാണാൻ
താരകം മാനത്തു വന്നേ...
ഓ...ആ....ഓ...

ചില്ലാണേ.....പൊൻ വെയിൽ മിന്നണ ചില്ല്
ഓ...കല്ലാണേ....വെൺ തിങ്കൾ മൂക്കുത്തിക്കല്ല്
നിറ ചെമ്പകത്തോപ്പിലെ ചിത്രപതംഗങ്ങൾ
നീ പാടുന്ന പാട്ടിലു് പൂമധു തേടുന്നേ
പെണ്ണേ...നിന്നെ പുൽകാൻ മാരിവിൽ താഴത്തുവന്നേ

ചില്ലാണേ.....പൊൻ വെയിൽ മിന്നണ ചില്ല്
ഓ...കല്ലാണേ....വെൺ തിങ്കൾ മൂക്കുത്തിക്കല്ല്

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts