വിഷുക്കിളീ [സ്ത്രീ] (ഇവന്‍ മേഘരൂപന്‍ )
This page was generated on April 19, 2024, 11:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശരത്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2012 03:15:31.

ആ.....ആ....ആ...
വിഷുക്കിളീ കണിപ്പൂ കൊണ്ടു വാ
മലർക്കുടന്നയിൽ തേനുണ്ണാൻ വാ
സിന്ദൂരവും തൃച്ചാന്തും ചാർത്തണ്ടേ
പൊൻ നെറ്റിയിൽ തിങ്കൾപ്പൂ ചൂടണ്ടേ
മന്ദാരങ്ങൾ തളിർക്കും താഴ്വാരം കാണണ്ടേ...
(വിഷുക്കിളീ........)

ഇളം കാറ്റിലൊരീണം മൂളുന്നാരോ
ഇളം തെന്നലോ....സാക്ഷാൽ കണ്ണൻ താനോ...
വിരഹാർദ്രമായ് യമുനാ പുളിനം നീളേ
വനമാലി തൻ മുരളീ ഹൃദയം തേങ്ങി
യുഗസന്ധ്യകൾ ഈ വഴി....
പറന്നകന്നു പോയ്......
(വിഷുക്കിളീ.........)

മഴത്തുള്ളിയീ മെയ്യിൽ നൃത്തം ചെയ്കെ
മദം തുള്ളി നിൻ മോഹം എന്തേ പാടീ
കുളിർമഞ്ഞു നീരണിയും പനിനീർപ്പൂവോ
അലച്ചാർത്തിലൂടണയും ഒരു നീർക്കിളിയോ
വനജ്യോത്സ്ന തൻ തോഴിയോ....
സഖിയിതാരു നീ........
(വിഷുക്കിളീ...........)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts