എനിക്ക് വേണം [സ്ത്രീ] (മഴവില്ലിനറ്റം വരെ )
This page was generated on May 3, 2024, 12:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംദീപാങ്കുരന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 26 2012 02:37:41.

എനിക്കുവേണം......
പുഴവെള്ളത്തില്‍ തുള്ളിത്തുളുമ്പുന്ന ബാല്യം
എനിക്കുവേണം......
മഴയില്‍ കുളിച്ചു കുതിരുന്ന കൌമാരം
എനിക്കുവേണം..
തുമ്പില നീര്‍ത്തി വീടു വിളമ്പുന്ന വാത്സല്യം
എനിക്കുവേണം...
വെണ്ണിലാവിന്റെ കോടിയോണക്കസവുമുണ്ടു്
എനിക്കുവേണം...
മുടിയില്‍ മെല്ലെ കൈവിരലോടിച്ചുറക്കാന്‍ പൂങ്കാറ്റു്
ഓ....ഓ....

പുസ്തകത്തിലൊളിപ്പിച്ചു വെയ്ക്കാന്‍ പീലിത്തുമ്പു്...
പീലിത്തുമ്പു്...
ഇളവെയിലില്‍ മഞ്ഞു തിളങ്ങുന്ന കറുകത്തുമ്പു്...
തുമ്പു്.....തുമ്പു് ....
ഊഞ്ഞാലാടാന്‍ ആല്‍മരത്തിന്റെ താഴേക്കൊമ്പു് ..
ഉം...ഉം....
വാലുപിടിച്ചാല്‍ മൂളിപ്പായും പൂവാല്‍ തുമ്പീ
ആഹാ....ഹാ....ഹാ....
കുന്നുമ്പുറത്തെ കാറ്റത്തു പാറുന്നൊരോലക്കുട
ഓലക്കുട.....
കല്ലുപ്പുംകൂട്ടി കടിച്ചു തിന്നാന്‍ പച്ചമാങ്ങ
ആഹാ....ഹാ....ഹാ....
കന്നിമഴയ്ക്കു് കണ്ണില്‍ വീണ മണിത്തുള്ളി
തുള്ളി....തുള്ളി..
പുല്ലാങ്കുഴലിന്റെ ചുണ്ടില്‍ മുത്തുമിളം തെന്നല്‍
എനിക്കുവേണം......
പുഴവെള്ളത്തില്‍ തുള്ളിത്തുളുമ്പുന്ന ബാല്യം
ബാല്യം......
ഓ.....ഓ....

ഇളം കരിക്കിന്‍ കണ്ണു കുത്തി തെറിച്ചു പായുന്ന മധുരം
മധുരം....
കുളമീന്‍ വന്നു കാലില്‍ത്തൊട്ടൊന്നിക്കിളിയാക്കണ കുളിരു്
കുളിരു്...
കിളുന്തുപോലെ മനസ്സിലേക്കാദ്യം കയറണ പെണ്ണു്
പെണ്ണു്....
ആരും കാണാതവള്‍ക്കു നല്‍കണ കുറുമ്പുചേര്‍ത്ത മുത്തം
മുത്തം.....
മീശമുളക്കാത്ത ചെറുക്കനന്നു് തിരിച്ചു തന്നൊരു മുത്തം
ആഹാ.....
ഞാനൊന്നും കണ്ടില്ലേ എന്നു ചിരിക്കണോരമ്പിളി മാമന്‍
അമ്പിളി മാമന്‍...
എനിക്കുവേണം...
ഉറിയില്‍ തൂങ്ങും ഉറതൈരിന്റെ പുളിപ്പു്...
എനിക്കുവേണം...
കട്ടു തിന്നാന്‍ ആദ്യം കിട്ടിയ കുട്ടിപ്പിലാവിലെ തേൻവരിക്ക
എനിക്കുവേണം...
കണ്ടെഴുതാനവൾ കൈയില്‍ കുറിക്കുന്ന കിട്ടാക്കണക്കു്
എനിക്കുവേണം...
മനസ്സുകൊണ്ടു പകരം നല്‍കാന്‍ നന്മക്കുറിമാനം
ഓ.....ഓ....
എനിക്കുവേണം...
എത്ര പറഞ്ഞാലും എത്ര കുറിച്ചാലും തീരാമോഹങ്ങള്‍....
മോഹങ്ങള്‍....
ഓ.....ഓ....ഓ.....ഓ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts