ആ രാവില്‍ നിന്നോടു (പ്രഭുവിന്റെ മക്കള്‍ )
This page was generated on April 23, 2024, 9:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജോയ് ചെറുവത്തൂര്‍
ഗാനരചനചങ്ങമ്പുഴ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 23 2012 07:35:05.

ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ...നീ.....
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ...നീ.....
താരകാകീർണ്ണമായ നീലാംബരത്തിലന്നു
ശാരദ ശശിലേഖ സമുല്ലസിക്കെ.....
നാണിച്ചു നാണിച്ചെന്റെ മാറത്തു തല ചായ്ച്ചു
പ്രാണനായികേ....നീയെന്നരികിൽ നിൽക്കെ
രോമാഞ്ചമിളകും നിൻ ഹേമാംഗകങ്ങൾതോറും
മാമക കരപുടം വിഹരിക്കവെ....
പുഞ്ചിരിപൊടിഞ്ഞ നിൻ ചെഞ്ചൊടിത്തളിരിലെൻ
ചുംബനം ഇടയ്ക്കിടയ്ക്കമർന്നീടവെ....
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ...നീ.....(2)

എന്നാത്മരഹസ്യങ്ങൾ എന്തും ഞാൻ നിന്നോടോതും
മന്നിനായതു കേട്ടിട്ടെന്തു കാര്യം...
മായാത്തകാന്തി വീശും മംഗളകിരണമേ
നീയൊരു നിഴലാണെന്നാരു ചൊല്ലി....
അല്ലില്ല വെളിച്ചമേ....നിന്നെഞാനറിഞ്ഞതില്ലാ
അല്ലലിൽ മൂടിനിൽക്കും ആനന്ദമേ.....
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ...നീ.....
ആ രാവിൽ നിന്നോടു ഞാനോതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ...നീ.....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts