സോഷ്യലിസം വന്നാല്‍ (പ്രഭുവിന്റെ മക്കള്‍ )
This page was generated on April 19, 2024, 9:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജോയ് ചെറുവത്തൂര്‍
ഗാനരചനസജീവൻ അന്തിക്കാട്
ഗായകര്‍പ്രദീപ്‌ പള്ളുരുത്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:07:56.

സോഷ്യലിസം വന്നാല്‍...
വന്നാല്‍......
കമ്മ്യൂണിസം വന്നാല്‍..
വന്നാല്‍......
ചെങ്കോട്ടയിലും ചെങ്കൊടി പാറും
ചോരച്ചെങ്കൊടി പാറും...
നമ്മുടെ സ്വപ്നച്ചെങ്കൊടി പാറും...
നമ്മുടെ സ്വപ്നച്ചെങ്കൊടി പാറും...
(സോഷ്യലിസം വന്നാല്‍...)

ചൈന ചുവന്നു ക്യൂബ ചുവന്നു
ഇന്ത്യ ചുവക്കില്ലെന്നോ...(2)
ഫ്യൂഡൽ ഭൂപ്രഭു ബൂര്‍ഷ്വാവര്‍ഗ്ഗം
ശാശ്വതമാണെന്നാണോ...
അയ്യോ മോചനമില്ലെന്നാണോ....
അയ്യോ മോചനമില്ലെന്നാണോ....
(സോഷ്യലിസം വന്നാല്‍...)

മര്‍ദ്ദകര്‍ വീഴും ചൂഷകര്‍ വീഴും
വിപ്ലവകാലം വന്നാല്‍....
അദ്ധ്വാനിക്കും ജനലക്ഷങ്ങള്‍
അന്നീ നാടു ഭരിക്കും....
അദ്ധ്വാനിക്കും ജനലക്ഷങ്ങള്‍
അന്നീ നാടു ഭരിക്കും....

ധീര രക്തസാക്ഷികള്‍ തന്‍
ചോര വീണ മണ്ണില്‍...(2)
മര്‍ത്ത്യസ്നേഹ മാതൃകയായ്
സോഷ്യലിസം വാഴും....
സോഷ്യലിസം വാഴും....
കമ്മ്യൂണിസം വാഴും....
കമ്മ്യൂണിസം വാഴും....
(സോഷ്യലിസം വന്നാല്‍...)

ഇൻ‌ക്വിലാബ് സിന്ദാബാദ്...
ഇൻ‌ക്വിലാബ് സിന്ദാബാദ്...
ഇൻ‌ക്വിലാബ് ഇൻ‌ക്വിലാബ്
ഇൻ‌ക്വിലാബ് സിന്ദാബാദ്....(2)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts