ആരുടെ നഷ്ടപ്രണയത്തില്‍ (ഫാദേഴ്സ് ഡേ )
This page was generated on April 25, 2024, 1:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:41.

ആ ....ആ ..
നാ ..നാ....ആ
ആ ..ആ .........
ആരുടെ നഷ്ടപ്രണയത്തില്‍
തേങ്ങലെന്‍ സാരംഗി ..
നിന്മാറില്‍ നിന്നുയര്‍ന്നു
എന്‍ പ്രിയ സാരംഗി
നിന്‍ മാറില്‍ നിന്നുയരുന്നു .
പാടാന്‍ കൊതിച്ചൊരുരാഗം
അമീര്‍ കല്യാണി ..

എന്തേ മറന്നുപോയോ
എന്റെ സാരംഗി
എന്തേ മറന്നുവോ ...? (ആരുടെ നഷ്ട ..)

മൂകത നീലനിരാളം നിവര്‍ത്തതില്‍ ;
ഭൂമി മയങ്ങുമീരാവില്‍ ... (2)
ആരുടെ നിശബ്ദസ്നേഹനിലാവായി നീ
ചാരെ ഒരുപിടിപൂചൊരിഞ്ഞു (2)
ഓര്‍ക്കുമ്പോഴെക്കുമീ ജീവനെ
ആനന്ദമൂര്‍ച്ചയിലാഴ്ത്തുന്നു നിന്‍സ്നേഹം
( ആരുടെനഷ്ട )

പൂക്കളും മാരിനീര്‍മുത്തുകളും മഞ്ഞും
പോക്കുവെയില്‍ പൊന്നുമായി..
ഓരോ ഋതുവും തൊഴുതു പോകെ
സഖീ .............
ആരുടെ നഷ്ടപ്രണയത്തില്‍
തേങ്ങലെന്‍ സാരംഗി
നിന്മാറില്‍ നിന്നുയരും
എന്‍ പ്രിയ സാരംഗി ...
നിന്‍ മാറില്‍ നിന്നുയരും.
പാടാന്‍ കൊതിച്ചൊരുരാഗം
അമീര്‍ കല്യാണി ...
എന്തെ മറന്നുപോയോ
എന്തേ മറന്നുവോനീ (2).



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts