വെയിലായ് ഒരുനാള്‍ (ഉന്നം )
This page was generated on May 3, 2024, 3:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോണ്‍ പി വര്‍ക്കി
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ചിത്ര
രാഗംശ്യാം കല്യാണ്‍
അഭിനേതാക്കള്‍ലാൽ ,ചിത്ര അയ്യർ ,ആസിഫ് അലി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:38.

ആ ..ആ..ആ.. ആ..ആ
ആ ...ആ...ആ...ആ..
വെയിലായ് ഒരുനാള്‍ ..
മഴയുടെ വിരലില്‍ ...
തഴുകുമൊരുന്മാദമാവാന്‍ ..
തിരയായ്‌ പതിയെ കരയുടെമാറില്‍
പടരുമൊരാശ്ലേഷമാവാന്‍
കടലായ് .......
ആയിരമാകുലരാവുകളായ്
വെറുതെ .......
തീരാത്ത ഓര്‍മ്മതന്‍തേങ്ങലാവാം

( വെയിലായ് )

പുലര്‍വേളയിലെ ....
ആ...ആ ..ആ ..ആ .ആ .
പുലര്‍വേളയിലെ ഹിമമായ് തനിയെ ..
പുലര്‍വേളയിലെ ..
പുലര്‍വേളയിലെ ഹിമമായ് തനിയെ
ഇതളില്‍ വീണാര്‍ദ്രമായ് മായാന്‍ ..
പിറകെ... മൂകനിശ്വാസങ്ങളായ് അലയാം (2 )
(വെയിലായ് ഒരുനാള്‍ )
ആ... ആ... ആ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts