കൈയിൽ കൈചേരും (എന്നെന്നും ഓർമ്മയ്ക്കായ്)
This page was generated on April 28, 2024, 7:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസൈജു രഞ്ജു
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീജിത്ത് വിജയ് ,ബിജുക്കുട്ടൻ ,ധന്യമേരിവർഗ്ഗീസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:37.

കൈയിൽ കൈ ചേരും മെയ്യില്‍ മെയ് ചേരും
കാലത്തിന്‍ കൂട്ടുകാരു് ഞങ്ങള്‍...ഞങ്ങള്‍
ഇന്നല്ലെന്നെന്നും മണ്ണില്‍ നേട്ടങ്ങള്‍
കൊയ്തീടും കൈക്കരുത്തു ഞങ്ങള്‍
കണിപ്പൊന്നിന്‍ പതക്കങ്ങള്‍ അണിഞ്ഞീടുന്നോരീ ഞങ്ങളോ...
കൊടുങ്കാറ്റേ..കടിഞ്ഞാണില്‍ കുടുക്കീടാനോ പോരുന്നിതാ...
ഓ..ഓ....ഓ....

വന്നേ...വന്നേ...വന്നേ...വന്നോന്നിച്ചൊന്നു നിന്നേ
ഈ ദൈവത്തിന്റെ നാടിന്നു പൂവാടിയാകാന്‍
പെണ്ണേ...പെണ്ണേ...പെണ്ണേ...ഹേയ് കന്നിപ്പെണ്ണേ മണ്ണേ
നിന്‍ കൌമാരത്തിന്‍ മെയ്യാകെ പൂവമ്പു നല്‍കാന്‍
പൂവാലന്മാരേ ദൂരെ...ചെങ്കണ്ണന്മാരേ ദൂരെ
കണ്ണേറും കൊണ്ടേ ദൂരെ....പോരാടാന്‍ വന്നാലോ
നാടിന്‍ വയ്യാവേലി ക്രൂരന്മാരെല്ലാം തീരുമേ...
മിന്നും പൊന്നോണമേ...പൊന്നോണമേ...
തന്നു പൊന്നാര്യനെ...പൊന്നാര്യനെ...
(കൈയിൽ കൈ ചേരും....)

വേനല്‍ത്തീയില്‍ പൊള്ളും നിന്‍ നീറും മെയ്യില്‍ പെയ്യാന്‍
വന്നോടിക്കൂടും മേഘം ഞാന്‍..മുനികന്യകേ..
ചന്നംപിന്നം പെയ്യും വെൺ മാരിച്ചേറില്‍ മുങ്ങും
കണ്ണാടിക്കിണ്ണം പോലെ നീ നാടന്‍ ചന്തമേ
നിന്‍ കാലില്‍ കൊഞ്ചും താളം..നിന്‍ ഉള്ളില്‍ മൊഞ്ചിന്‍ മേളം
നീ എന്നില്‍ നെയ്യുന്നോളം നിന്‍ കാതിന്‍ ചാരത്തോ
ഈറന്‍ ചുണ്ടാലൊരു സമ്മാനം നല്‍കാം എന്നുമേ
വീശും പൂന്തെന്നലേ...പൂന്തെന്നലേ..
പോരൂ ആറാടി നീ...ആറാടീ....
(കൈയിൽ കൈ ചേരും....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts