ഓർമ്മകളേ മായരുതേ (ചാവേര്‍പ്പട)
This page was generated on April 27, 2024, 11:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ജി വേണുഗോപാല്‍ ,ശ്യാമപ്രസാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അരുൺ ചെറുകാവിൽ ,മണിക്കുട്ടൻ
ഗാനത്തിന്റെ വരികള്‍
Last Modified: January 28 2013 04:12:29.

ഓര്‍മ്മകളേ മായരുതേ
ഓടിവരാന്‍ വൈകരുതേ...
ഓര്‍മ്മകളേ മായരുതേ
ഓടിവരാന്‍ ഇനി വൈകരുതേ...
നറു പീലികളാല്‍ പതിയെ തഴുകി
പഴയൊരു കഥയുടെ സുഖമരുളൂ...
ഓര്‍മ്മകളേ മായരുതേ
ഓടിവരാന്‍ ഇനി വൈകരുതേ...

കന്നിയിളം വള്ളികളില്‍ തുമ്പികളായെന്നും
ഊയലിടും മുല്ലമലര്‍ക്കാവും
കുന്നിമണിക്കുന്നുകളില്‍ കുയിലുകളോടൊപ്പം
കുറുകുഴലും ഊതിവരും കാറ്റും
കണികണ്ടുവരാന്‍ കൊണ്ടു വരാനെന്തൊരു മോഹം
ഇനി വന്നിടുമോ തെല്ലിടയാ നല്ലൊരു കാലം
ഓര്‍മ്മകളേ മായരുതേ
ഓടിവരാന്‍ വൈകരുതെ...

ഓര്‍മ്മകളേ മായരുതേ
ഓടിവരാന്‍ വൈകരുതെ...
ഓര്‍മ്മകളേ മായരുതേ
ഓടിവരാന്‍ വൈകരുതെ...
നറു പീലികളാല്‍ പതിയെ തഴുകി
പഴയൊരു കഥയുടെ സുഖമരുളൂ...
ഓര്‍മ്മകളേ മായരുതേ
ഓടിവരാന്‍ ഇനി വൈകരുതേ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts