ദുഃഖത്തിനുണ്ടൊരു (നാദബ്രഹ്മം )
This page was generated on April 27, 2024, 9:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമോഹന്‍ സിതാര
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംപുന്നഗവരാളി
അഭിനേതാക്കള്‍കൌശിക് ബാബു ,സായികുമാർ ,ശിവജി ഗുരുവായൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:26.
 
ആ...ആ...ആ....
ദുഃഖത്തിനുണ്ടൊരു ലഹരി
സൗഖ്യത്തിനില്ലാത്ത ലഹരി (2)
മുറിവേറ്റ നെഞ്ചം മുരളികയാക്കുന്ന
മുളംതണ്ടിലൂറുന്ന ലഹരി
(ദുഃഖത്തിനുണ്ടൊരു.......)

കോവിലിലണയാൻ മോഹിച്ച മലരിനെ
പൂ വാണിഭക്കാരൻ നുള്ളുമ്പോൾ (2)
ഖേദത്തിനുണ്ടൊരു ലഹരി
മോദത്തിനില്ലാത്ത ലഹരി (2)
(ദുഃഖത്തിനുണ്ടൊരു.......)

മേഘങ്ങൾ പെയ്യുമ്പോൾ വാനിടം തെളിയും
ഭൂമിയും വല്ലാതെ കുളിരും (2‌)
ശൈത്യത്തിനുണ്ടൊരു ലഹരി
താപത്തിനില്ലാത്ത ലഹരി (2)
ആ....ആ....ആ.....ആ...ആ....ആ....
(ദുഃഖത്തിനുണ്ടൊരു.......)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts