പ്രമദവനിയില്‍ (നാദബ്രഹ്മം )
This page was generated on April 27, 2024, 10:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമോഹന്‍ സിതാര
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ഹരികൃഷ്ണന്‍ ,മഞ്ജരി
രാഗംസിന്ധു ഭൈരവി
അഭിനേതാക്കള്‍കൌശിക് ബാബു ,Mahalekshmi
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:26.

(സ്ത്രീ ) പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനു വേണ്ടി അണിയാം കളമഞ്ജീരം
താരമ്പന്‍റെ കൈവിരല്‍ മുട്ടി ഇന്ന് തവ മോഹമൃദംഗം
നാദം തൂകുമ്പോള്‍ ....
ചിത്രമണിമണ്ഡപം തന്നില്‍ ഞാനണഞ്ഞു നര്‍ത്തനമാടാം
ധീം തനനന ധീം തനനന ധിരന ധിരന

(പു) പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം
പ്രമുദിത മനമോടെ അണിയൂ കളമഞ്ജീരം

(പു) കാളിദാസന്‍ വന്നാല്‍ നിന്നെ കവിതകളാലെ കളഭം ചാര്‍ത്തും
(സ്ത്രീ )മായാഹാസം പൂക്കും നേരം കതിരൊളി നീട്ടും ഉദയം തോല്‍ക്കും
(പു) ഋതു കാലങ്ങള്‍ നിന്നില്‍ വരവര്‍ണ്ണം തേടും
(സ്ത്രീ)നവരത്നങ്ങള്‍ നിന്നില്‍ നവകാന്തി നേടും ... (പ്രമദ വനിയില്‍ വീണ്ടും )

(സ്ത്രീ )വാണീ മാതിന്‍ വീണാനാദം മധുനദിയായ് നിന്‍ മൊഴിയില്‍ ചേരും
(പു) ലീലാലാസ്യം കണ്ടാല്‍ ദേവീ സുരസഭ പോലും പുളകം ചൂടും
(സ്ത്രീ )ഗന്ധര്‍വ്വന്മാര്‍ നിന്‍റെ പദതാരില്‍ വീഴും
(പു) നക്ഷത്രങ്ങള്‍ നിന്‍റെ മിഴിവാനില്‍ വാഴും .. ( പ്രമദ വനിയില്‍ വീണ്ടും)

(പു) പ്രമദവനിയില്‍ വീണ്ടും വരവായ് പ്രണയകാലം
ഹൃദയതമനു വേണ്ടി അണിയാം കളമഞ്ജീരം
താരമ്പന്‍റെ കൈവിരല്‍ മുട്ടി ഇന്ന് തവ മോഹമൃദംഗം
നാദം തൂകുമ്പോള്‍ ....
ചിത്രമണിമണ്ഡപം തന്നില്‍ ഞാനണഞ്ഞു നര്‍ത്തനമാടാം
ധീം തനനന ധീം തനനന ധിരന ധിരന





 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts