ഗോപീമുരളി (ഫീമെയില്‍ ഉണ്ണികൃഷ്ണന്‍)
This page was generated on May 7, 2024, 4:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംഷാജി സുകുമാരൻ
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംഹംസനാദം
അഭിനേതാക്കള്‍സുരാജ് വെഞ്ഞാറമൂട് ,ജഗദീഷ് ,ദേവന്‍ ,അനൂപ് മേനോൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:23.
 ഗോപീമുരളി അനുരാഗാർദ്ര മുരളീ (2)
അമൃതമൊഴുകും രാവിൽ സ്വരസുഖദരാഗം പാടി
യമുനാതീര നികുഞ്ജത്തിൽ രാസവസന്തം തിരയിളകി
ഓംകാരം ശ്രുതി ചേർന്നു യദു തംബുരുവിൽ
(ഗോപീമുരളി ...)

സാന്ദ്ര ദുന്ദുഭികൾ ഉയരുന്നു ദേവ കിന്നരികൾ ഉയരുന്നു
സ്വരം പ്രണയമായി ലയം ജതികളായ് പദം നടനമായ് മാറുന്നു
പ്രിയനേ നിൻ ജീവനാം ഗോപാംഗനയാണു ഞാൻ
അറിയാക്കനവിൻ പൊരുളേ നീയെവിടെ
(ഗോപീമുരളി ...)

ഭാവ പഞ്ചമം വിടരുന്നു ദേവ ധൈവതം നിറയുന്നു
നിലാക്കായലിൽ തുടിക്കുന്നിതാ ശരത് പൂർണ്ണീമാ യാമങ്ങൾ
നിഴലും വെണ്ണിലവും പുണരും രാക്കുളിരിൽ
തേടി ഹൃദയം പ്രിയനേ നീയെവിടെ
(ഗോപീമുരളി ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts