വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ജയന് പിഷാരടി |
ഗാനരചന | മുരുകൻ കാട്ടാക്കട |
ഗായകര്‍ | എം ജി ശ്രീകുമാർ ,ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:19.
കൊമ്പുള്ള മാനേ ചെമ്പുള്ളി മാനേ ചുമ്മാതെ തുള്ളാതെ മോനേ ചെമ്പുള്ളി മാനേ പെൺസിംഹമുണ്ടീ ചെമ്മാനക്കാവിൽ വല്ലാതെ തുള്ളേണ്ട മോനേ ചെമ്പുള്ളി മാനേ ചൂടാമോ നീ ഞാൻ പൂ നൽകിടാം ചൂടാകാതെ ചൂടിയാടാമോ നീ പൂവാലനേ പുന്നാരമേ ഉം..ഉം..ഉം..കരടാണ് നീ (കൊമ്പുള്ള മാനേ...) പിടയൊന്നു കൂവിയാൽ പുലരിയാണേ എലിയൊന്നു മുള്ളിയാൽ പ്രളയമാണോ മീനൊന്നു തുള്ളിയാൽ മുട്ടിനോളം പിന്നെയും തുള്ളിയാൽ ചട്ടിയോളം നാവും നാരായവും നീളം ചെറുതാകണം നാണം നിറവാകണം പൂവിൻ നിറമാകണം ഹേയ് തന്നാരം കിന്നാരം ചൊല്ലാൻ വാ വാ ഹേയ് പയ്യാരം പായാരം പടിയിറങ്ങി വാ പുലി പോലെ പൂച്ചയൊന്നലറിയാലോ അടി വാങ്ങി തടി കേട് ങ്യാ ങ്യാവൂ പുലിയാണെന്നറിയാതെ വാലു പിടിച്ചാൽ അടി വാങ്ങി പൊടിപൂരം താളം മേളം കാതൽ കല്യാണവും പൂവും പൂമാനവും തേടും അനുരാഗവും താനേ കളീയാകണം അതു കായാകും പൂവാകും കൊയ്യാൻ വാ വാ പയ്യാരം പായാരം പടിയിറങ്ങി വാ വമ്പുള്ള മാനേ ചെമ്പുള്ളി മാനേ വല്ലാതെ തുള്ളാതെ മോളേ ചെമ്പുള്ളി മാനേ (2) ചാടാതെ നീ ചാടിയാടാതെ നീ താലോലമായ് ഉലഞ്ഞാടാതെ നീ പാഴാണു നീ പതിരാണു നീ കണ്ണിനുള്ളിൽ കരടാണ് നീ വമ്പുള്ള മാനേ ചെമ്പുള്ളി മാനേ വല്ലാതെ തുള്ളാതെ മോളേ ചെമ്പുള്ളി മാനേ |