വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ഷഹബാസ് അമൻ |
ഗാനരചന | മുല്ലനേഴി |
ഗായകര്‍ | വിജയ് യേശുദാസ് |
രാഗം | മോഹനം |
അഭിനേതാക്കള്‍ | പൃഥ്വിരാജ് സുകുമാരൻ ,റീമ കല്ലിങ്കൽ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:20.
ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്മൃതികൾ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ പ്രണിയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന ലയലഹരി മറക്കുമോ... ആ ലയലഹരി മറക്കുമോ.... പുലരിയിൽ നിൻ മുഖം തുടുതുടുത്തന്തെന്തിനോ ഈ പുഴയും സന്ധ്യകളും... എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ... പ്രേമഗഗന സീമയിൽ കിളികളായ് മോഹമെന്ന ചിറകിൽ നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ... ആ സ്വപ്നവും പൊലിഞ്ഞുവോ... കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ് ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ... പ്രണയിനി നിൻ സ്മൃതികൾ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും.... ... |