മായികമേ ഈ ലോകം (രക്തബന്ധം)
This page was generated on April 28, 2024, 5:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംഎസ് എൻ ചാമി (എസ്‌ എൻ രംഗനാഥൻ) ,എസ്‌ എം സുബ്ബയ്യ നായിഡു
ഗാനരചനഅഭയദേവ് ,ബ്രഹ്മവൃതന്‍ ,തുമ്പമണ്‍ പത്മനാഭന്‍കുട്ടി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:18.


മായികമേ - ഈ ലോകം - ജീവിതമേ ശോകം
കരുണയുള്ളോരേ - ഭാഗ്യവാന്മാരേ
ധര്‍മ്മം ചെയ്യിന്‍ പെരിയോരേ
ആശ്രയമില്ലാതവനിയില്‍ നീളെ
അലയുകയായ് വിധിയാലെ
അലയുകയായ് വിധിയാലെ
അലയുകയായ് വിധിയാലെ

ചുടലയില്‍ ഈയുടല്‍ ഒരുനാള്‍ ചാമ്പലായ് പോമേ
അറിവും ധനവുമെല്ലാം ആ ദിനം പാഴിലാമേ
നന്മയും തിന്മയും വിതപ്പതുപോലെ
പുണ്യവും പാപവും കൊയ്തിടാം കാലേ
കര്‍മ്മത്തിന്‍ ഫലമേ അനുഭവം ലോകേ
അഗതികള്‍ക്കായുപകാരം ചെയ്യിന്‍
അഗതികള്‍ക്കായുപകാരം
അഗതികള്‍ക്കായുപകാരം
അഗതികല്‍ക്കായുപകാ .....രം .....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts