എന്താണെന്നു ചോദിക്കല്ലേ (ഉലകം ചുറ്റും വാലിബന്‍ )
This page was generated on April 27, 2024, 6:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍തുളസി യതീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:13.
 എന്താണെന്നു ചോദിക്കല്ലേ ഏതാണെന്നു ചോദിക്കല്ലേ
എന്റേട്ടനെ കണ്ടാൽ കണ്ണു നിറയണതെന്താണെന്നു ചോദിക്കല്ലേ
എന്നോടൊന്നും ചോദിക്കല്ലേ ആരോടൊന്നും ചോദിക്കല്ലേ
വളരും തോറും വളരണ് വളരണ് എന്റെ ഏട്ടൻ
എന്നേട്ടൻ പൊന്നേട്ടൻ എന്റെ കണ്ണായ കണ്ണ്
ഏട്ടൻ കുഞ്ഞേട്ടൻ എന്റെ പുന്നാര ഏട്ടൻ
എത്ര കണ്ടിട്ടും കണ്ടിട്ടും കണ്ടു കൊതി തീരാ ഏട്ടൻ പൊന്നേട്ടൻ
(എന്താണെന്നു...)


ഏട്ടനൊന്നു ചിരിക്കുമ്പോൾ പുതുമഴ പൊഴിയുന്ന
പുലർകാലമായ് ഞാൻ അലിഞ്ഞു പോകും
ഓ ഏട്ടനൊന്നു കരഞ്ഞാലോ മിഴി രണ്ടും നിറഞ്ഞാലോ
അറിയാതെ നെഞ്ചം തുടിച്ചു പോകും
കുളിച്ചു വരുമ്പോൾ ഈറൻ മേഘം
തൊഴുതുണരുമ്പോൾ പൂർണ്ണേന്ദു ബിംബം
ഏട്ടനില്ലയെങ്കിൽ ഞാനില്ല ഞാനില്ല ഇന്നെന്റെ ജന്മമില്ല ഓ..
(എന്താണെന്നു...)

പെണ്ണിനും ചെറുക്കനും ജാതകം ചേരേണം
പൂത്താലി മഞ്ഞൾ ചരട് കോർക്കണം
ഓ വീടുകളറിയേണം വീടരെ വിളിക്കണം
വീടായ വീടാകെ വിരുന്നൊരുങ്ങണം
കണ്മഷി വേണം കണ്ണെഴുതേണം
കൈകളിലെല്ലാം പൊൻവള വേണം
കണ്ണാടി പോലും കണ്ടു കൊതിക്കുന്ന ആൺ രൂപം എന്റെയേട്ടൻ ഓ..
(എന്താണെന്നു...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts