കണ്ടാൽ മിണ്ടാ വായാടി (തില്ലാന തില്ലാന )
This page was generated on April 27, 2024, 9:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംതങ്കരാജ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍മുഹമ്മദ് ഇതിഹാസ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:25.

കണ്ടാല്‍ മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീ
കുറുമ്പുമായ് കുന്നോളം പറന്നു വാ (2)
കുന്നിലെ കുളിരാറ്റാൻ മഞ്ഞുപുതപ്പു തരാം
വെണ്ണിലാ തിരി കത്തും വെള്ളി വിളക്കു തരാം
വേനലിൻ ചിറകിലെ തൂവലിൽ മഴ തരാം
പകൽ മുഴുവനും ഇരുന്നു പാടുവാൻ പൂമരം തരാം
(കണ്ടാൽ മിണ്ടാ...)

ആരും നുള്ളാത്ത താര നെല്ലിക്ക
രാവിൽ കട്ടോണ്ട് കൂടെ കൊണ്ടേ വാ
ചെമ്മുകിലിൻ ചാന്തണിയും സൂര്യനെയും താ
ചന്തമെഴും തങ്കനിലാ തിങ്കളെയും താ (ആരും നുള്ളാത്ത )
കാറ്റടിക്കും കടലിലെ മുത്തു കൊണ്ട് മുത്തം താ
നിന്റെ വാർനെറ്റിമേൽ കുങ്കുമം കുറിയിടാം
തുടു തുടുക്കുമീ തുടുചിറകിനു ചന്ദനം തരാം
(കണ്ടാൽ മിണ്ടാ...)

ആറ്റിലെ കാവൽ മീൻ കുരുന്നെല്ലാം
നീലപ്പൊന്മാനായ് റാഞ്ചികൊണ്ടേ വാ
നീലവയല്‍പ്പൂവിലെ തേനിരന്നു താ
കാൽത്തളയും കണിവളയും കിലുങ്ങി കിലുങ്ങി വാ (ആറ്റിലെ..)
പെയ്തിറങ്ങും മഴയിലെ ആലിപ്പഴം കൊണ്ടേ വാ
നിന്റെ കൺപീലിമേൽ അഞ്ജനം ചാർത്തിടാം
കുറു കുറുകും നിൻ കുണുക്കു പാട്ടിനു തുടി തരാൻ വരാം
(കണ്ടാൽ മിണ്ടാ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts