പൊന്നോളി വീശി (അജന്ത )
This page was generated on April 28, 2024, 4:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇളയരാജ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 29 2012 07:28:08.

പൊന്നൊളി വീശി വന്ന പോലെ
ചന്ദനശില്പം എന്ന പോലെ
ആഹാ...ആകാശം...പൂത്തുലയും
അതില്‍ നീയെന്റെ പ്രിയ താരം....

ഒരുവനൊരുവളെന്നെഴുതിവെച്ചൊരെന്‍ ബ്രഹ്മദേവനേ...
ഇവനുമിവളെ നീ കണ്ടുവെച്ചുവോ പൂര്‍ണ്ണകാമനെ...
പുളകനദിയില്‍ ഞാന്‍
തോണി പോലെയിന്നൊഴുകിടാമൊഴുകിടാം
പ്രണയവസതിയില്‍ ദീപമാകുവാന്‍ വരിക നീ
വരവേറ്റിടാം നിന്നെ വാ വാ...
വാസനത്തേരിലേറി പ്രേമലോലേ പൂകാം
ഏകമാം ലോകം.....
(ഒരുവനൊരുവളെ....)

ഹിമഗിരിതന്‍ ശിഖരത്തില്‍ പ്രണയത്തിന്‍ മിന്നല്‍ക്കൊടി
പ്രേമ മനോരഥമേറി വലംവെയ്ക്കും രാഗവതി..
അനുദിനമീ അഴകില്‍ ഞാൻ‌ ആറാടും കണിമലരേ...
അധരപുടം മധുചഷകം നിറയുന്നൂ നീയരികെ
സ്നേഹനൂലു പാകി ഞാന്‍ ചേലനെയ്തു നല്‍കിടാം
എന്റെ നെഞ്ചിന്‍ താളം നിന്‍ കൊലുസ്സിലും പകര്‍ന്നിടാം
കൊരിച്ചൊരിയാന്‍ ചാരത്തണയൂ രാഗത്തിരുമുകിലേ....
ഓമല്‍ കനിയഴകേ...
(ഒരുവനൊരുവളെ....)

തലയണയായ് ഞാനില്ലേ നിന്‍ മിഴി തളരും നേരത്തു്
വിരലുകളില്‍ സംഗീതം തുയിലുണരും കാലത്തു്
അഴകുനിലാകുടമെടുത്തെന്‍ അരികിലെത്തും മധുരം നീ
മിഴികളില്‍ നീര്‍മണി നിറഞ്ഞാല്‍ തഴുകിവരും കാറ്റായ് ഞാന്‍
ഒരേവിത്തു നല്‍കുമോ നിനക്കെന്റെ പൂവനം
ഒരേമുത്തു നല്‍കുമോ തരാം ജീവസാഗരം
നമുക്കു ദൈവം വിധിച്ചതാണീ നാകസൗഭാഗ്യം
സ്നേഹസംഗീതം....
(ഒരുവനൊരുവളെ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts