നിന്നോടെനിക്കുള്ള പ്രണയം (ഡോക്ടർ ലൗ )
This page was generated on April 28, 2024, 6:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംവിനു തോമസ്‌
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍റിയ രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,നിമിത സുരേഷ് ,ഭാവന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:09.
 
നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാൻ
ഞാൻ കാത്തിരുന്ന ദിനം (2)
പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ
പ്രണയിക്കുമീ സുദിനം
നിന്നെ പ്രണയിക്കുമീ സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം...പ്രണയം

അരികിൽ വീണ്ടും വിടരാൻ നമ്മൾ
ശലഭങ്ങളാകുന്ന സുദിനം (2)
പറയാനേറേ പറയാതെ മൗനം
അരികെ അണയും നിമിഷങ്ങൾ
കള്ളനും കള്ളിയും കടമിഴിയാലോരോ
കഥ പറയും സുദിനം
കളമെഴുതും സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം...പ്രണയം

അഴകുള്ള കൗമാരം കനവിന്റെ താലത്തിൽ
നിറമേഴുമാടുന്ന സുദിനം (2)
കരളിൽ നീളേ നുര പോലെ മോഹം
വിടരും പടരും കുളിരോടേ
വിങ്ങുമീ സന്ധ്യയിൽ പിരിയുവാനാകാതെ
വിരഹിതമായ് മൗനം
വിട പറയുന്ന ദിനം
(നിന്നോടെനിക്കുള്ള .....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts