പൊന്നാലിലകളെ (വെണ്‍ശംഖുപോല്‍ [ഏകാദശി])
This page was generated on April 28, 2024, 3:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅനില്‍ പോങ്ങുമ്മൂട്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍അപര്‍ണ്ണ രാജീവ്
രാഗംആരഭി
അഭിനേതാക്കള്‍സുരേഷ് ഗോപി ,മനോജ് കെ ജയൻ ,അനൂപ് മേനോൻ ,ജ്യോതിർമയി ,മീര നന്ദൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:08.

ആ... ആ.. ആ..ആ..ആ..ആ....
ആ ..ആ..ആ..ആ..ആ..
പൊന്നാലിലകളെ പൂക്കുല തുള്ളിച്ചു ;
തെന്നല്‍ വന്നാടുന്ന കൊമ്പില്‍ -
ഒരു പൊന്നരയാലിന്‍ കൊമ്പില്‍ (2)
കിങ്ങിണിക്കൂട്ടിലെ കണ്മണിത്തത്തകൾക്ക്
എന്നും കുന്നും പൊന്നോണം . (2)
(പൊന്നാലില)

ഒന്നാംമണിക്കതിര്‍ കൊയ്യാനച്ഛന്‍
പുന്നെല്‍പ്പാടത്തു പോവുമ്പോള്‍
പുന്നാരമക്കള്‍ക്ക് താരാട്ട് പാട്ടായി
എന്നുമുറക്കൊഴിഞ്ഞമ്മ .
കൂട്ടില്‍ എന്നുമുറക്കൊഴിഞ്ഞമ്മ
(പൊന്നാലില )

ചെത്തിപ്പഴക്കുല,ചെമ്പവിഴക്കുല
കൊത്തിയെടുത്തച്ഛനെത്തുമ്പോള്‍ (2)
ചിങ്ങവെയില്‍ പട്ടു ചിന്തിയെടുത്തമ്മ
കുഞ്ഞിന്നു തുന്നുന്നുറുമാല്
അമ്മ തുന്നുന്നു ചെമ്പട്ടുറുമാല്
(പൊന്നാലില)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts