സന്ധ്യാംബരങ്ങളിൽ (സീന്‍ നം. 001)
This page was generated on May 7, 2024, 2:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംശ്രീമൂലനഗരം തിലക്
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സൈജു കുറുപ്പ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:55.


സന്ധ്യാംബരങ്ങളിലേറും
സിന്ദൂര മുകിലുകളേ (സന്ധ്യാംബര )
സലിലാഴിയില്‍ ചുടു ശ്വാസമായ്
പിറന്നിടും കണികകളേ
സ്മരണയില്‍ ചിലമ്പിടും
കുളിരിന്‍ നാമ്പുകളേ ..... മേലെ .....
സന്ധ്യാംബരങ്ങളിലേറും
സിന്ദൂര മുകിലുകളേ .....

കാമുകനാകും കാറ്റല മെല്ലെ
കവിളിലുരുമ്മിയ കാലം (കാമുക)
പറന്നുവോ നിറങ്ങളെ തേടി ..... ആ ....
പറന്നുവോ നിറങ്ങളെ തേടി
ചിറകുള്ള മോഹവും പേറി
ഇറങ്ങിയോ ഇടയ്ക്കിടെ താഴെ
നനവുള്ള താഴ്വര നീളെ
കാനനഭൂവിന്‍ മാറിലിണങ്ങും
അഴകുള്ള ചേലകള്‍ പോലെ .....
സന്ധ്യാംബരങ്ങളിലേറും
സിന്ദൂര മുകിലുകളേ .....

ലാ ല ല്ലല്ല ... ആ ഹാ ഹ ഹ ..

നീലിമതോറും ചാരുതയേറും
പറവകള്‍ നിങ്ങളെന്നാലും
ഉഡുക്കളോ പതക്കമായ് മിന്നും .... ആ ....
ഒരിക്കലോ പതിക്കുമീ മണ്ണില്‍
കൊഴിയുന്ന പൂവുകള്‍ പോലെ
ജീവിതമേതോ പാതയിലൂടെ
ഒഴുകുന്ന യാത്രയാണല്ലേ .....
(സന്ധ്യാംബരങ്ങളില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts