ശരോണിൻ ഗീതം (ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇന്‍ ആക്ഷന്‍)
This page was generated on May 3, 2024, 10:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍മധു ബാലകൃഷ്ണൻ ,അഫ്‌സല്‍ ,എലിസബത്ത് രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:54.
 
ശാരോണിൻ ഗീതം പാടും പൂങ്കുയിലേ
പോരാമോ ഇതു വഴിയേ
സീയോൻ താഴ്വാരത്തെ ലില്ലിപ്പൂ ചൊരിയും നറുതേൻ
ചേരും പാട്ടിൻ ശീലും കൊണ്ടേ പോരുമോ
പനിനീർപ്പൂ തുന്നിത്തീർക്കും പന്തലിൽ
ഇനി ഞങ്ങൾ ഒന്നായ് തീരും വീഥിയിൽ
കുളിരേകാൻ വാ ശ്രുതി മീട്ടാൻ വാ
അഴകോലുമോമൽ കിന്നരി മീട്ടാൻ വാ
(ശാരോണിൻ ഗീതം......)

മണ്ണിൽ നമ്മൾ ഇന്നൊന്നായ് തീരും രംഗം കണ്ടു മോദരായ്
വിണ്ണിൽ നിന്നും തൂമന്നാ പൊഴിക്കുന്നു മണിമേഘ രാജികൾ
സന്തോഷത്തിൻ തിരുപ്പിറവിയറിയിക്കും താരകൾ
പിന്നിൽ നീളെ മിന്നുന്ന മെഴുതിരികളുമേന്തി നിൽക്കയായ്
ഉള്ളങ്ങൾ തമ്മിൽ സ്നേഹം കൊണ്ടു ചേർത്തിതാ
ഈ വീടിനുള്ളിൽ സ്വർഗ്ഗം പണി തീർപ്പു നാം (2)
കൈയ്യും മെയ്യും ചേർന്നാടിപ്പാടാനിതു വഴി വാ
(ശാരോണിൻ ഗീതം......)

ഓമൽക്കൈയ്യിൽ തളിരിണിയുമൊലിവില കൊമ്പുമായ്
പുണ്യം തേടി ഒന്നായി ചേരാം ഒരുപിടി ഞായറാഴ്ചകൾ
നേദിച്ചിടാം തിരുക്കുടുംബ സ്തുതികളും പാട്ടുമായ്
കാരുണ്യത്താൽ ഈ വാഴ്വിൽ നീളെ തുടരണം ഈ സമാഗമം
ഈ സൗഭാഗ്യങ്ങൾ എന്നും പുലർന്നീടണം
ഈ മുറ്റത്തെങ്ങും മോദം കളിയാടണം (2)
കൈയ്യും മെയ്യും ചേർന്നാടിപ്പാടാനിതു വഴി വാ
(ശാരോണിൻ ഗീതം......)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts