ഓണ വെയിൽ (ബോംബെ മാർച്ച് 12 )
This page was generated on March 28, 2024, 9:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅഫ്സല്‍ യൂസഫ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍എം ജി ശ്രീകുമാർ ,സുധീഷ് ,സോണി നടേശ് ശങ്കർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍റോമ ,ഉണ്ണി മുകുന്ദൻ ,സാദിക്ക്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:53.
 
പടിഞ്ഞാറ്റേ കുഞ്ഞാഞ്ഞ കൊളമ്പേന്ന് വന്നോടീ
പാടത്തും കടവത്തും കാഞ്ചീനെ കണ്ടില്ല
മണ്ണാറശാലയിലിന്നായില്യം നാളല്ലോ
കാഞ്ചീടേ നാളും ആയില്യമാണല്ലോ
പെണ്ണവിടേ പോയിട്ടില്ലല്ലോ പിന്നെവിടെപ്പോയി
പെണ്ണവിടേ പോയിട്ടില്ലല്ലോ പിന്നെവിടെപ്പോയി ??

ഓണവെയിൽ ഓളങ്ങളിൽ താലി കെട്ടും നേരം
മറിമാൻകിടാവേ നീയകലെ മാറി നിൽക്കാനെന്തേ (2)
നേരം പോയെന്റെ തേവരെ കോലം പോയെന്റെ തോഴരേ
കളിവാക്കും ഒളിനോക്കും മാറ്റി പൊന്നേ വന്നാട്ടേ
(ഓണവെയിൽ..)

കനവുകൾ കോരി നീ നിനവുകൾ തേവി നീ
പുലരാറായതും കാണാതെന്തേ പോണു
നനവുകളൂറിടും മധുരമൊരൊർമ്മയിൽ
മറവിയിലോട്ടു പോയ് താനെ നിന്നു ഞാൻ
വിജനമീ വീഥിയിൽ പലകുറി നിന്നു ഞാൻ
പ്രിയതര സൗരഭം നെഞ്ചിൽ തെന്നൽ വാരിത്തൂകി
(ഓണവെയിൽ..)

ഓളം തല്ലും കായലിൽ ഓടിവള്ളമെന്നെ നീ
ഒരു കളിവാക്കു കൊണ്ടു കെട്ടിയിട്ടല്ലോ
വാനം തേടും ചില്ലകൾ കാറ്റിൽ ചായും വേളയിൽ
മതിമറന്നാടുവാൻ ഊഞ്ഞാലിട്ടു നീ
ഒരു മകരരാവിൻ നെഞ്ചിൽ നിറകതിരു ചാഞ്ഞിടുമ്പോൾ
കുളിരോടേ ചെറുകൂട്ടിൽ നമ്മൾ തമ്മിൽ തമ്മിൽ ഒന്നായ് ചേരും
(ഓണവെയിൽ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts