പ്രാണവല്ലഭമാരേ (സ്ത്രീഹൃദയം )
This page was generated on May 6, 2024, 3:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1960
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എല്‍ പി ആര്‍ വര്‍മ ,ത്രിപുര സുന്ദരി ,ശാന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:52.
പ്രാണവല്ലഭമാരേ.. കാണിനേരം നിങ്ങളെ
കാണാഞ്ഞാൽ പരിതാപം
വളരുന്നു സുഖമിപ്പോൾ..
കാണാഞ്ഞാൽ പരിതാപം
വളരുന്നു സുഖമിപ്പോൾ...

വീരാ വിരാടകുമാര വിഭോ
ചാരുതരഗുണ സാഗര ഭോ..
മാരലാവണ്യാ.. തോം തധീംതതോം
മാരലാവണ്യാ..
നാരീമനോഹാരിതാരുണ്യാ
ജയ ജയ ഭൂരികാരുണ്യാ വന്നീടുക
ചാരത്തിഹ പാരിൽ തവ
നേരൊത്തവരാരുത്തര
സാരസ്യസാരമറിവതിനും നല്ല
മാരസ്യലീലകൾ ചെയ്‌വതിനും..

നാളീകലോചനമാരേ നാം
വ്രീള കളഞ്ഞു വിവിധമോരോ
കേളികളാടി.. തോം തധീംതതോം
കേളികളാടി.. മുദാരാഗമാലകൾ പാടി
കരംകൊട്ടി ചാലവേ ചാടി
തിരുമുമ്പിൽ താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടും
ആളികളേ നടനം ചെയ്യണം
നല്ല കേളി ജഗത്തിൽ വളർ‍ത്തിടേണം...

പാണിവളകൾ കിലുങ്ങീടവേ പാരം
ചേണുറ്റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും.. തോം തധീംതതോം
വേണിയഴിഞ്ഞും..
നവസുമശ്രേണി പൊഴിഞ്ഞും
കളമൃദുവാണി മൊഴിഞ്ഞും സഖി ഹേ
കല്യാണി ഘനവേണി ശുകവാണി സുശ്രോണി
നാമിണങ്ങി കുമ്മിയടിച്ചിടേണം
നന്നായ്‌ വണങ്ങി കുമ്മിയടിച്ചിടേണം..
ഇണങ്ങി കുമ്മിയടിച്ചിടേണം
നന്നായ്‌ വണങ്ങി കുമ്മിയടിച്ചിടേണം...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts