സ്‌ഥൂലാകാരവും (സഹപാഠി 1975)
This page was generated on March 29, 2024, 5:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ് രാജാറാം
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:49.
 
സ്ഥൂലാകാരവും സൂക്ഷ്മാകാരവും
സ്തൂമവും സൂകവും നിൻ പൊരുളല്ലേ (2)
ജനിതക സൂത്രവും ജനിമൃതി സൂത്രവും
ജപവും തപവും നിൻ പൊരുളല്ലേ (2)
(സ്ഥൂലാകാരവും....)

മിശിഹായായും ഇലാഹിയായും
നിത്യം സ്നേഹം നിൻ വചനങ്ങൾ (2)
ഭൗതികശാസ്ത്രവും ആത്മീയതയും
ഒന്നായ് തീർക്കും നിൻ വചനങ്ങൾ (2)
(സ്ഥൂലാകാരവും....)

താരാപഥവും ഭാരാധരവും
പൃഥ്വിയും വിധുവും നിൻ രൂപമല്ലേ (2)
അമ്പല മണിയും ചെമ്പകമലരും
മാദ സൗരഭ്യവും നിൻ ഭാവമല്ലേ (2)
(സ്ഥൂലാകാരവും....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts