ചെമ്മാന ചെപ്പല്ലേ (ധീര )
This page was generated on May 7, 2024, 6:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം എം കീരവാണി
ഗാനരചനസുധാംശു
ഗായകര്‍അന്‍വര്‍ സാദത്ത് ,സരിത രാജീവ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Ram Charan ,Theja Agarwal
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2023 14:48:58.
കാമനണയുന്നേ തേൻ അമ്പ് കൊള്ളുന്നേ
പൂവ് നൽകുന്നേ അതിൻ മുള്ള് കൊള്ളുന്നേ
പ്രണയവനികയിൽ പോരുമോ.. പ്രണയവനികയിൽ
അധരത്തിൻ തേൻ പകരുവാൻ
തേടി നിൽക്കുന്നു.. ഞാൻ തേടി നിൽക്കുന്നു.. ഞാൻ തേടി നിൽക്കുന്നു..

ചെമ്മാന ചെപ്പല്ലോ (2)

ചെമ്മാന ചെപ്പല്ലോ ഒന്നായ്
ഇന്നെന്റെ ഇമ്പമായ് വന്നാൽ
ചേലുള്ള ചിണുങ്ങുന്ന മാരി പോലെ ഇന്ന്
പാറി പോവത് എന്ത്
ഒരു മയിലാട് (2)

എങ്ങിനി നീയുണ്ടോ അങ്ങിനി ഞാനുണ്ട്
എന്നും നീ എനിക്കേ യേയ് യേയ് യേയ് യേയ് യേയ് യേയ്
ജോർ സേ ജോർ സേ ജോറ് ജോറ് ജോറ് സേ
ബാർ സേ ബാർ സേ ബാറ് ബാറ് ബാറ് സേ (2)

നീ എന്നിൽ പഞ്ചമരാവിൽ മന്മഥരാഗം തേടില്ലേ

നീ ഒന്ന് ചിരിച്ചാൽ പൊൻകലമാൻ
നീ മുത്തം കൊടുത്താൽ പായസമായ്
നീ ഒന്ന് പുണർന്നാൽ കൊടുങ്കാറ്റായ്
നീ ഒരു കിസ്സാൽ കൊല്ലാതെ (2)
എപ്പോഴും നീ മുന്നിൽ
ഒരു നല്ല മറിമാനായ്
ഇനി ഒരു മെയ്യായ് നാം

നീ എൻ്റെ മുന്നിൽ അണയുന്ന നേരം
ഉള്ളിൽ ഉണർന്നത് തീയാണേ
ജോർ സേ ജോർ സേ ജോറ് ജോറ് ജോറ് സേ
ബാർ സേ ബാർ സേ ബാറ് ബാറ് ബാറ് സേ
ചുറ്റിയടിച്ചു ഞാൻ പറക്കുന്ന നേരം
ചുറ്റുമിതാ ബ്രഹ്‌മാണ്ഡങ്ങൾ
ജോർ സേ ജോർ സേ ജോറ് ജോറ് ജോറ് സേ
ബാർ സേ ബാർ സേ ബാറ് ബാറ് ബാറ് സേ

അഴകിന്റെ അഴകെല്ലാം നിന്റെ മാത്രം ആകുന്നേ

ഹേയ് മിന്നലോ, ഏയ് ഏയ് മിന്നലോ
ഹോയ് മിന്നലോ ഹോയ് ഹോയ് മിന്നലോ

തിരഞ്ഞു വരുന്നു ഞാൻ ഇന്ന് നിന്റെ നിഴൽ നോക്കി
മനസ്സിൽ എഴുതിയ നഖചിത്രം അത് നോക്കി
നാള് നോക്കി നാട് നോക്കി കാട് നോക്കി കൂട് നോക്കി
നാട്ടുമൈന പാട്ട് നോക്കി
നാവിലൂറും തേന് നോക്കി
നാള് നല്ല നാള് നോക്കി, മിന്നു കെട്ടും നാൾ നോക്കി മിന്നലോ, മിന്നലോ
എന്ന് വരും എന്റെ മന്നനായ്
എന്ന് വരും എന്റെ മാരനായ്
ഒന്നായ് പാടാനായ്
രാവായ് പടരാനായ്
പോകാം പല്ലക്കില്‍ നിന്‍
മെയ്യാം പട്ടണിയാൻ

നാമെന്നും ഒന്നായ് പാടാനായ്
നാമൊരു രാവായ് പടരാനായ്
ഒന്നിനി പോകാം പല്ലക്കിൽ നിൻ
തളിര് മെയ്യാം പട്ടണിയാൻ
ഇനിയൊരു സുകൃതം താ, പ്രാണൻ പെടപെടയേ
അതിനൊരു ഭാഗ്യം താ
യേയ് യേയ് യെയ് യെയ് യെയ് യെയ്

ജോർ സേ ജോർ സേ ജോറ് ജോറ് ജോറ് സേ
ബാർ സേ ബാർ സേ ബാറ് ബാറ് ബാറ് സേ (6)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts