നാവോറു (ദി ട്രെയിൻ )
This page was generated on April 27, 2024, 5:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംശ്രീനിവാസ്
ഗാനരചനജയരാജ്
ഗായകര്‍കെ ജെ യേശുദാസ് ,ശരണ്യ ശ്രീനിവാസ് ,ലത ഹെന്റി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:42.

നാവോറു പാടൂ കുയിലേ പൂക്കളമിട്ടു പുലരി
കുമ്മിയടിക്ക് മയിലേ കുരവയിടു കുരുവീ (2)
പൂവേ പൊലി പാടുമമ്മേ പുലിവേഷമിട്ടു വെയില്
ചില്ലാട്ടമാടൂ കാറ്റേ തുള്ളിക്കളിക്കു തുമ്പീ
(നാവോറ് പാടൂ..)
പൂവേ പൊലി പൂവേ പൊലി പൂവേ (4)


കണ്ണാന്തളി മുറ്റത്ത് ഉണ്ണി പിറന്നല്ലോ
ഉണ്ണിക്കു കൊട്ടാനും പാടാനും (2)
തുടിയും തുടിക്കോലും പറയും പറക്കോലും
പൂവേ പൊലി പൂവേ പൊലി പൂവേ
കൈകൊട്ടി പാടൂ അമ്മേ നാക്കില വച്ചു മനസ്സ്
പൂക്കുല വെയ്ക്കൂ മുകിലേ തുടി തുടിക്കൂ നിനവേ
(നാവോറ് പാടൂ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts