ആലിലമഞ്ചലിൽ [പുരുഷൻ] (സൂര്യഗായത്രി )
This page was generated on May 3, 2024, 7:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംരവീന്ദ്രൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 15 2012 18:01:40.




ആ...ആ...ആ...ആ..

ആലിലമഞ്ചലില്‍ നീയാടുമ്പോള്‍
ആടുന്നു കണ്ണായിരം
ചാഞ്ചക്കം താമരത്തൂമിഴിയില്‍
ചാഞ്ചാടും സ്വപ്നമേതോ
പൂവല്‍ പൊന്നും തേനും
നാവില്‍ തേച്ചതാരോ
പാവക്കുഞ്ഞും കൂടെയാട്
(ആലിലമഞ്ചലിൽ...)

പൂരം നാളല്ലോ പേരെന്താകേണം
ഓമല്‍‌ക്കാതില്‍ ചൊല്ലാൻ
(പൂരം നാളല്ലോ...)
നാഗം കാക്കും കാവില്‍
നാളെ പൂവും നീരും
(നാഗം കാക്കും....)
ഉണ്ണിക്കൈകാല്‍ വളര്
തിങ്കള്‍പ്പൂപോല്‍ വളര്
(ആലിലമഞ്ചലിൽ...)

തങ്കക്കൈയ്ക്കുള്ളില്‍ ശംഖും താമരയും
കാണും കണ്ണിന്‍ പുണ്യം
(തങ്കക്കൈക്കുള്ളിൽ...)
സൂര്യഗായത്രിയാം ആര്യതീര്‍‌ത്ഥങ്ങളില്‍ (2)
നീരാടാന്‍ പോയ്‌വരാം ആരോമല്‍‌പ്പൂങ്കുരുന്നേ
(ആലിലമഞ്ചലിൽ...)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts