തെന്നൽ ചിറകുണ്ടോ (പയ്യൻസ് )
This page was generated on April 28, 2024, 4:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅല്‍ഫോന്‍സ് ജോസഫ്
ഗാനരചനകൈതപ്രം
ഗായകര്‍കാർത്തിക്ക് ,ജ്യോത്സന രാധാകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,അഞ്ജലി അനീഷ്‌
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2017 04:10:55.

തെന്നല്‍ച്ചിറകുണ്ടോ മിന്നല്‍ത്തേരുണ്ടോ
പറക്കുവാന്‍ ....മെല്ലെ പറന്നുയരുവാന്‍
നെഞ്ചില്‍ കനവുണ്ടു്...കൊഞ്ചും മനസ്സുണ്ടു്
ഉയരുവാന്‍ ...കൂടെപ്പറന്നുയരുവാന്‍ ...
ആരുമാരുമറിയാതെ നമുക്കലയണം
നീലമേഘ മഴമലയില്‍ ...നമുക്കലിയണം...
തെന്നല്‍ച്ചിറകുണ്ടോ മിന്നല്‍ത്തേരുണ്ടോ
ചേര്‍ന്നൊഴുകുവാന്‍ ................

പകലിനോടു പറയാതെ ഇരവിനോടു പറയാതെ
മഴവില്ലഴകിന്‍ അലയില്‍ നമുക്കലയാം
തിങ്കളോടു പറയാതെ താരകങ്ങളറിയാതെ
വിണ്ണിന്‍ പുഴയില്‍ നീന്താം മുകിലലയില്‍
പൂങ്കിളികളെപ്പോലിനി പറക്കാം
കന്നിമഴക്കിനാവിന്‍ കുളിരണിയാം
അങ്ങകലെയങ്ങകലെയാ മലകളില്‍ കൂടുവെയ്ക്കാം

പമ്പയാറു മണവാട്ടി തീരമൊരു മണവാളന്‍
പ്രണയം പ്രണയം തീരം പ്രണയാര്‍ദ്രം
വെണ്ണിലാവു മണവാളന്‍ വെണ്‍മേഘം മണവാട്ടി
പ്രണയം പ്രണയം വാനം പ്രണയാര്‍ദ്രം
വെണ്ണിലാക്കൈകളോ പുണര്‍ന്നു നിന്നാല്‍
മേഘത്തിന്‍ മനസ്സില്‍ മഴ തുളുമ്പും
പിന്നെ പ്രണയത്തിന്‍ മഴമണിക്കിലുക്കങ്ങള്‍
എങ്ങുമെങ്ങും.....
ഹേയ്....തെന്നല്‍ച്ചിറകുണ്ടോ മിന്നല്‍ത്തേരുണ്ടോ
ചേര്‍ന്നൊഴുകുവാന്‍ ................

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts