സുന്ദരനാം (സ്വന്തം ഭാര്യ സിന്ദാബാദ് )
This page was generated on April 27, 2024, 9:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനറാ‍ഫി മതിര
ഗായകര്‍രഞ്ജിനി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:09.

സുന്ദരനാം പ്രിയതമാ എന്തിനെന്നെ വലയ്ക്കണം
തണുതണുത്ത രാവില്‍ വന്നു തിടുതിടുക്കം കാട്ടാതെ
ഹേ..സുന്ദരനാം പ്രിയതമാ എന്തിനെന്നെ വലയ്ക്കണം
തണുതണുത്ത രാവില്‍ വന്നു തിടുതിടുക്കം കാട്ടാതെ
വിരിഞ്ഞുറച്ച മാറിടത്തിലൊതുങ്ങി ഞാനിന്നുറങ്ങിടാം
രാവുണര്‍ന്നതേറുവോളം മോഹം പെയ്തിടും
സുന്ദരനാം പ്രിയതമാ എന്തിനെന്നെ വലയ്ക്കണം

സല്‍മാന്‍ഖാന്‍ പോലും ഓടിയൊളിക്കും
മസിലും ഉരുട്ടി നീ വരുന്നകണ്ടാല്‍
ഹൃതിക്റോഷനും ഒന്നറയ്ക്കും
ആ.. ഹൃതിക്റോഷനും ഒന്നറയ്ക്കും
ഇതുപോലെ എന്നെ നീ വാരിപ്പുണര്‍ന്നാല്‍
പരിഭവം വെടിഞ്ഞിന്നു പരിഗണിച്ചിടാം
പ്രാണനല്ലേ നീയെന്‍ നാഥനല്ലേ...
സുന്ദരനാം പ്രിയതമാ എന്തിനെന്നെ വലയ്ക്കണം
തണുതണുത്ത രാവില്‍ വന്നു തിടുതിടുക്കം കാട്ടാതെ

രജനിയില്‍ പൂവുകള്‍ വിടരുമ്പോഴാ-
നറുമണം ആവോളം ആസ്വദിക്കാം
ഷെട്ടിയായ് നീയെന്നും കാവല്‍ വേണം
ഹേയ്...ഷെട്ടിയായ് നീയെന്നും കാവല്‍ വേണം
പ്രിഥ്വിയും ആകേണ്ട പവനും വേണ്ടാ
വെട്ടൂരെ ചേട്ടന്റെ വെട്ടമാണു ഞാന്‍
പാട്ടും പാടാം നമുക്കാട്ടോമാടാം........

(സുന്ദരനാം പ്രിയതമാ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts