പച്ചിലച്ചാർത്താം (കരയിലേക്ക് ഒരു കടൽദൂരം )
This page was generated on March 29, 2024, 10:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനവിനോദ് മങ്കര
ഗായകര്‍സുജാത മോഹൻ
രാഗംപൂര്‍വി കല്യാണി
അഭിനേതാക്കള്‍മം‌മ്ത മോഹൻ‌ദാസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:06.

പച്ചിലച്ചാർത്താം ഇരുൾ‌വാസകത്തണലിൽ
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാൻ (2)
പേരറിയാത്ത സഹസ്രസൂനങ്ങളിൽ
വാടിക്കരിഞ്ഞ പരാഗം എന്നോർ‌മ്മകൾ
പച്ചിലച്ചാര്‍ത്താം ഇരുള്‍വാസകത്തണലില്‍
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാന്‍

ആരും വരില്ലെന്നറിഞ്ഞിട്ടും ആരെയോ
വീണ്ടും പ്രതീക്ഷിച്ചിരിപ്പൂ!.. (2)
ആരവമൊഴിഞ്ഞൊരാ ആരണ്യത്തിലാധിപോൽ
നീറിനിന്നു വിമൂകാനുരാഗിണി!...
പച്ചിലച്ചാര്‍ത്താം ഇരുള്‍വാസകത്തണലില്‍
ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാന്‍

പ്രേമമേ! നീയെനിക്കാരായിരുന്നെന്നു്
ആരും പറഞ്ഞതില്ലിപ്പൊഴും...(2)
ആത്മപഥങ്ങളിലാരോ കുറിച്ചിട്ട
വേപഥുവെന്നു ഞാൻ നിന്നെ തിരുത്തട്ടെ?...
(പച്ചിലച്ചാര്‍ത്താം‍....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts