ഹിമഗിരി നാളില്‍ (ബോംബേ മിഠായി )
This page was generated on April 28, 2024, 2:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംചന്ദ്രൻ വെയാട്ടുമ്മൽ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ ജെ യേശുദാസ് ,ജോസ് സാഗര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:04.
 
കുര്‍സുരു്ദരിയാ പ്രേംകാ
ഉള്‍ട്ടീ ഹോ കിധായു്
ജോ ഉത്തരാസോ ടൂബു് ഗയാ
ജോ റുബാ സോപാര്‍

ഹിമഗിരി നാളില്‍ നദിയിഴ പാകി
പുലരൊളിയാകും വിരലുകളോടി
ഉദയാദ്രിയേതോ വീണയായു്
ഉഷസ്സതിലാളും ഗാനമായു്
(ഉദയാദ്രി )
മാനസസാരസ ബോധതലങ്ങളില്‍ അമൃതകണികകളുമുണരുകയായു്
സാംബസദാശിവ ഡമരുകമരുളിയ സമയകലയിലലയുലയുകയായു്
അതിരുകള്‍ മായുമൊരലിവായു്
നിനി സസ (8)
നിസ- ധനി- പധ- മപ- ഗമപാ
പധ- മപ- ഗമ- രിഗ- സരിസാ
നിസ നിസ ധനി ധനി പധ പധ മപ മപ
ഗമ പധ- പാ മ ഗമ- ഗാ രി സനി

ഉടയുമീ ദേഹം മൃണ്‍മയപാത്രം
ഉയിരൊരു സ്വരബുദു്ബുദം
(ഉടയുമീ )
ബോധസാനുക്കളില്‍ കാകമേഘങ്ങളായു്
ഉതിര്‍ന്നാനന്ദവര്‍ഷാരവം
രാഗനാഗങ്ങള്‍ തന്‍ പ്രേമ ദംശങ്ങളില്‍
വിജ്ഞാനന്ദ ഹര്‍ഷോത്സവം

മാനസസാരസ ബോധതലങ്ങളില്‍ അമൃതകണികകളുമുണരുകയായു്
സാംബസദാശിവ ഡമരുകമരുളിയ സമയകലയിലലയുലയുകയായു്
അതിരുകള്‍ മായുമൊരലിവായു്

ഏകാഗ്രം സാഗരോപരി കേളിയാടുമീ കല്ലോലങ്ങള്‍ (2)
സാനന്ദം പാര്‍വ്വണപ്രഭണവീചി നീര്‍ത്തുമീ ശീതാംശുകരം (2)
സ്നേഹാര്‍ദ്രം വിശ്വമാകവേ ഏകമാമിദേവു്ഗാനാലാപം
അ...
സാരംഗം സാധ്യതയാകും ആദ്യന്തം വിഹീനം
അ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts