എന്റെ ചിത്തിരത്താമരത്തുമ്പീ (ഫോർ ഫ്രണ്ട്സ് )
This page was generated on May 7, 2024, 8:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,വിജയ്‌ യേശുദാസ്‌ ,അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,കുഞ്ചാക്കോ ബോബൻ ,ജയസൂര്യ ,മീര ജാസ്മിന്‍ ,ഗണേഷ് കുമാർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:02.

എന്റെ ചിത്തിരത്താമരത്തുമ്പീ ..
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ...കളിക്കൊഞ്ചലേ..

എന്റെ ചിത്തിരത്താമരത്തുമ്പീ ..
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ...കളിക്കൊഞ്ചലേ..
നിന്നെ പൊട്ടു കുത്തിക്കാന്‍ മൈന
കണ്ണു വാലിട്ടെഴുതാന്‍ തത്ത
വിരുന്നേകുവാന്‍ പിറന്നാള്‍ക്കിളീ
എന്റെ ചിത്തിരത്താമരത്തുമ്പീ..

ഞാവല്‍മരക്കാട്ടിനുള്ളില്‍
ആലിപ്പഴം തേടിവരാം
ഞാലിപ്പൂവന്‍ വാഴത്തോപ്പില്‍
ഊഞ്ഞാലാടിപ്പാടാം
നീലവാനച്ചോലയിലെ
തേന്‍നിലാപ്പൂന്തിരയില്‍
കൈക്കുടന്നപ്പൊന്നെടുക്കാന്‍
കൈ തുഴഞ്ഞു പോകാം
നിഴലായ് നിലാവിലൂടെ നിറസ്നേഹരാവിലൂടെ
നിന്റെ പുഞ്ചിരിയില്‍....ആയിരം പൂ വിരിയും ...
എന്റെ ചിത്തിരത്താമരത്തുമ്പീ ..
നിന്റെ കുട്ടിക്കുറുമ്പെനിക്കിഷ്ടം
ഇലക്കൂട്ടിലേ...കളിക്കൊഞ്ചലേ..
എന്റെ ചിത്തിരത്താമരത്തുമ്പീ..ആ .ആ..

തെന്നലൊന്നു മുത്തമിട്ടാല്‍
കാട്ടുമുളം പാട്ടലിയും
സ്നേഹമഴവില്ലു കണ്ടാല്‍
പേടമയിലാടും..
മാരിമുകില്‍ കെട്ടുലഞ്ഞാല്‍
മോഹമഴ പൂത്തുലയും
പാലവനത്തൂവെയിലോ
മേലേവാനില്‍ മായും
പാടാന്‍ മറന്ന രാഗം
ഇനി നമ്മള്‍ ചേര്‍ന്നു പാടും
അതു ചെമ്പനീര്‍പ്പൂവുകളായ് പൊഴിയും

(എന്റെ ചിത്തിരത്താമരത്തുമ്പീ..)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts