വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | അനില്‍ ഗോപാലന് |
ഗാനരചന | ഓ എസ് ഉണ്ണികൃഷ്ണന് |
ഗായകര്‍ | വിവേകാനന്ദൻ ,സുരേഷ് വാസുദേവ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 10 2013 04:23:53.
അവൻ അവൻ...അവൻ അവൻ അവൻ അവൻ...അവൻ അവൻ...(2) അഗ്നിജ്വാലയായ് അരുണകിരണമങ്ങുയരുന്നു തീ തുപ്പിയാഞ്ഞടിക്കുന്നു വർഷാഗരങ്ങളും... അവനെത്തി ദുന്ദുഭീ മേളമോടെ ദിഗ്വിജയിയായ്... പോയൊക്കെയങ്ങൊളിക്കുന്നു ശത്രുവൃന്ദങ്ങളും അകലേ....ഇര കേഴുന്നൂ... ഇവിടേ....ഇരുളേറുന്നൂ... ഓം സം നോ മിത്രഃ സം വരുണഃ സം നോ ഭവദ്വര്യമഃ സം ന ഇന്ദ്രോ ബൃഹസ്പതിഃ സം നോ വിഷ്ണുരുരുക്രമഃ (അഗ്നിജ്വാലയായ്....) നേർവഴിയിൽ തെളിയും... പോർ വിളിയും പകയും... പേക്കിനവും നിണവും... ചേർന്നുറയുന്നിവിടെ... ഘന വിതുംഗമഴമേഘമായ് നയന ജലമലിഞ്ഞു ചേർന്നുർവ്വിയെ ലവസമുദ്യയതരംഗസാഗര- സമാനമാക്കിടുമി വേളയിൽ ചടുലതാളമോടടർക്കളത്തി- ലരിവൃന്ദമോടെതിരിടുമ്പൊഴും വിജയഗാഥ വിരചിക്കുവാ- നവനണഞ്ഞിടുന്നിതൊരു കൈയുമായ്... ഓം സം നോ മിത്രഃ സം വരുണഃ സം നോ ഭവദ്വര്യമഃ സം ന ഇന്ദ്രോ ബൃഹസ്പതിഃ സം നോ വിഷ്ണുരുരുക്രമഃ (അഗ്നിജ്വാലയായ്....) (അവൻ അവൻ.....) വേപഥു തൻ നടുവിൽ നീറിടുമീ ഹൃദയം... നേടിടുമാ സുഖവും പോയ്മറയുന്നകലേ.... അണമുറിഞ്ഞൊഴുകുമാത്മനിന്ദയില- കന്നുപോകും അനുരാഗവും അസിത യൗവ്വനാദ്ധനപരത്വ- മിരുളരുളും ഉന്മത്തഭാവവും വികലമാക്കിയ വികാരമൊക്കെയകലത്തു- നീക്കിയവനിന്നിതാ... വരികയായ് അവനുണർന്നെണീറ്റു വിജയാർച്ചയോടെ വരവേറ്റിടാം.... ഓം സം നോ മിത്രഃ സം വരുണഃ സം നോ ഭവദ്വര്യമഃ സം ന ഇന്ദ്രോ ബൃഹസ്പതിഃ സം നോ വിഷ്ണുരുരുക്രമഃ (അഗ്നിജ്വാലയായ്....) |