പൊന്‍ കളഭമഴ (സിംഹവാലന്‍ മേനോന്‍ )
This page was generated on April 25, 2024, 3:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:19.
സനിസരി സനിസരി സനിസരി സനിസരി
സനിസരി ഗമപധ പമ ഗമപധ നിരിസ

പൊന്‍‌കളഭമഴ പെയ്തുണരുമൊരു മണ്‍‌തരികളിളകി
അനുപദമെന്‍ കരളിലൊരു പൊന്‍‌കമലദളമിന്നഴകിലിളകി
കളമധു വിതറിയ കനവിലെയൊരു ചെറുകിളിമകളുണരുകയായ്
ചിരിയുടെ ചിറകടി തുരുതുരെയുതിരുമതിതുവഴി ഇനി വരവായ്
കനവിലേതു പുതു കനകവീണയൊരു സ്വരകണമധുമണിയണിയു-
മൊര ഞൊടി പാടുന്നു സൌമ്യമായ്... നിഴലാടുന്നു ലോലമായ്...

(പൊന്‍‌കളഭമഴ)

പപപ മമമ ഗഗഗ രിരിരി സനിസ
പമപ ഗമ ധപ പമപ ധനി രിസ
സരിസനിസ ധപപ പമഗമഗ രിസ

താരാകദംബങ്ങളേ മേലേ തളിര്‍വിരലാല്‍ തിരിയുഴിയൂ
നീഹാരശൈലങ്ങളേ നീളേ കുളുര്‍മണിയാല്‍ കുറിയെഴുതൂ
നിറം പകര്‍ന്നൊരു നിഴല്‍ക്കിനാക്കളില്‍ ഉണര്‍ന്നതെന്തിനു നീ
കണിമലരിതളുകള്‍ അടിമുടിയണിയുമൊരുടലിതില്‍ അഴകെഴുതാം
നവവസന്തമൊരു വരസുഗന്ധലയകലയണിഞ്ഞു വരുമിതുവഴിയേ
സന്ധ്യകള്‍ മെഴുകിയ പൂമ്പൊടിയണിയുമൊരരിയ ശലഭമിനി ഞാന്‍
ഒരു ഞൊടി പാടുന്നു സൌമ്യമായ്... നിഴലാടുന്നു ലോലമായ്...

(പൊന്‍‌കളഭമഴ)

ചിത്രാംബരക്കാവിലോ മേലേ ചിറകൊലിതന്‍ ശ്രുതി മുറുകി
പൊന്നാവണിക്കാറ്റിലോ ദൂരേ പുലരൊളിതന്‍ കുളിരിളകി
സ്വയം മറന്നൊരു പകല്‍ക്കിനാക്കളിലലിഞ്ഞതെന്തിനു നീ
പദമലരിണകളിലിളകിയ മണികളിലൊരു പുതു ജതിയുതിരാന്‍
ഇനി മനസ്സിലൊരു സുഖപരാഗകണമലിയുമേതു മനമിതളണിയാന്‍
നെഞ്ചകമൊഴുകിയ ഗംഗയിലൊരു നറുകലിക തിരയുമിനി ഞാന്‍
ഒരു ഞൊടി പാടുന്നു സൌമ്യമായ്... നിഴലാടുന്നു ലോലമായ്...

(പൊന്‍‌കളഭമഴ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts