ഏതു വനപുഷ്പം (ആകാശപുഷ്പങ്ങള്‍ തേടി )
This page was generated on May 10, 2024, 4:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപ്രേംകുമാര്‍
ഗാനരചനകെ എ ദേവരാജ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:18.

ഏതുവനപുഷ്പം ചൂടിവന്നാലും
എന്നുമെനിക്കുനീ പ്രിയങ്കരി
എത്രവസന്തങ്ങള്‍ വാടിക്കരിഞ്ഞാലും
എന്റെ മനസ്സിലെ ശ്രീദേവി നീ

പച്ചത്തത്തേ പനന്തത്തേ പഞ്ചാരത്തത്തേ നിന്റെ
വീട്ടിലുണ്ടോ ചിരിക്കുന്നൊരു കുസൃതിപ്പെണ്ണ്
പകലൊന്നു ചിരിച്ചാലും പരിഭവിച്ചോടും പെണ്ണിന്‍
പഞ്ചാരച്ചുണ്ടിലെന്നും പവിഴച്ചോപ്പ് പവിഴച്ചോപ്പ്


മലര്‍മിഴി മുനകളില്‍ മാരന്റെയമ്പ്
മദം പൊട്ടും മനസ്സിലോ മധുരക്കിനാവ്
മകരത്തണുപ്പിലും മാറിലെന്നും ചൂടാണ്
മധുരം പകരുന്ന മണവാട്ടിപ്പെണ്ണാണ്

മയില്‍പ്പീലിക്കാട്ടിലെ മാമ്പൂവിന്‍ ചോട്ടിലെ
മന്ദാരപ്പൂപറിക്കാന്‍ പോകും നേരം
മാന്‍ പേടയെനിക്കൊരു മുത്തം തരുമോ
മനസ്സിലെ മാണിക്യ മുത്തുതരുമോ?





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts