ഉന്നം മറന്നു [Break Mix] (2 ഹരിഹര്‍ നഗര്‍ )
This page was generated on April 24, 2024, 3:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅലക്സ്‌ പോള്‍ ,എസ്‌ ബാലകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,രമേഷ് ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:16.



ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ

വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയന്‍ പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ


ലാലാലാ...ലാലാലാ......2

പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരും
ഉശിരേറിയാല്‍ പുലിപുല്ലെടാ
ഉശിരില്ലെന്നതു നേരെടാ
എലിതുമ്മിയാല്‍ മലവീഴുമോ
എരിതീയില്‍ ചിരി വേവുമോ
കലഹം കൂടുമുലകം
മേടുപലതും കാട്ടിയിതിലെ പായുംമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവര്‍
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ..2


ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനിവെറുതേ ചിതലുകളേ
ഞാഞ്ഞൂലിനും ശീല്‍ക്കാരമോ ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ?
പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ...2
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts