കരയുടെ മാറില്‍ തലോടി (തിരകൾക്കപ്പുറം )
This page was generated on April 26, 2024, 2:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജോണ്‍സണ്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:12.

കരയുടെ മാറില്‍ തലോടി
തിരയൊരു താരാട്ടു പാടി
ഇനി നീയുറങ്ങെന്റെ സീതമ്മ
കാവലിനുണ്ടല്ലോ കടലമ്മ
കാവലിനുണ്ടല്ലോ കടലമ്മ
ആരിരാരോ.....ആരാരോ.....
ആരിരാരോ.....ആരാരോ.....
(കരയുടെ മാറില്‍ .......)

നീറും മനസ്സിലും നീരാഴിച്ചുണ്ടിലും
നില്‍ക്കാത്ത പാട്ടാണു്
പെണ്ണിന്‍ കരളിലെ പാട്ടിനു താളമായു്
കണ്ണീരു കൂട്ടാണു്...(നീറും മനസ്സിലും.....)
ഈണമുതിരുന്ന നെഞ്ചകത്തെപ്പോഴും
ദുഃഖത്തിന്‍ കൂടാണു്.....
പെരും ദുഃഖത്തിന്‍ കൂടാണു്..........
(കരയുടെ മാറില്‍ .......)

തിരകള്‍ക്കപ്പുറം കടലമ്മയ്ക്കൊരു
മാണിക്യക്കൊട്ടാരം...(തിരകള്‍ക്കപ്പുറം....)
അതിനുള്ളില്‍ കടലമ്മ മക്കള്‍തന്‍ നോവാറ്റാന്‍
പാടുന്നു രാരീരം......
മീട്ടിപ്പാടുന്നു രാരീരം.......
(കരയുടെ മാറില്‍ .......)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts