വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | വിനീത് ശ്രീനിവാസന് ,രാജലക്ഷ്മി അഭിരാം |
രാഗം | കല്യാണി |
അഭിനേതാക്കള്‍ | ശ്രീനിവാസൻ ,മീനാകുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:12.
നീലക്കൂവള മിഴി നീ പറയൂ എന്നെ നിനക്കിഷ്ടമായോ തങ്കത്താമരവിരിയും പോലെ നിന്നെ എനിക്കിഷ്ടമാണ് തിരിയായ് തെളിഞ്ഞു നില്ക്കുന്നതാരു മാനത്തെ മാലാഖയോ? നിലാവുരുക്കിയ വെണ്ണയല്ലെ നിനക്കു ഞാനൊരു സ്വപ്നമല്ലേ സ്വയം മറന്നു നീ പാടുമ്പോള്‍ കോരിത്തരിപ്പു ഞാന്‍ പൊന്നെ മധുപാത്രമേ മ്യദുഗാനമേ ഇനി നമ്മളൊന്നല്ലേ ഓ..ഓ... തൊടാന്‍ മറന്നൊരു പൂവിതളേ നിന്നെ തൊടാതിരുന്നാല്‍ എന്തു സുഖം പറഞ്ഞു തീര്‍ക്കാന്‍ അറിയില്ല നീ പകര്‍ന്നു നല്‍കും പ്രണയരസം മനോഹരം മദോന്മദം ഇതു ജന്മ സാഫല്യം |