മയങ്ങും (വരൻ )
This page was generated on April 28, 2024, 3:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമണി ശര്‍മ്മ
ഗാനരചനസിജു തുറവുര്‍
ഗായകര്‍വിധു പ്രതാപ് ,ദീപ മിറിയം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അല്ലു അർജുൻ ,Bhanu Mehra
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:49.

മയങ്ങും കുളിര്‍ തെന്നലായ്
നീയെന്നിലലിയുന്നിതാ
ഇനിയൊരു മനസ്സാണ് നാം
സ്വപ്നമോ സ്വന്തമായ്
നീയെന്‍ കാര്‍വര്‍ണ്ണനായ്
മനസ്സിന്‍ പുതുവര്‍ണ്ണമായ്
നിന്‍ മെയ് ആകാശമായ്
മുകിലായ് ഞാന്‍ വരുന്നേ
ഇനി നൂറു ജന്മം ചേരുവാന്‍
(മയങ്ങും )

തരുമെന്‍ പ്രിയനൊരു നറുചിരി ഞാന്‍
കരളില്‍ നിറയാം പൊന്‍ മേഘമായ്
കൊലുസ്സായ് പുല്‍കൂ എന്നെ നീ
മയങ്ങാന്‍ വാ നീ മലര്‍ മണമായ്
മധുവൊഴുകുന്നു മനം നിറയുന്നു
വരുമോ നീ
എന്നുയിരാകെ നിറം പകരുന്നു
അഴകേ നീ
പാടുന്നീണമായ് നീ
മായാഗാനമായ് നീ
കുളിര്‍ തീ അകമാകെ നീ
പുണരുമെന്‍ പ്രാണനായ്

അല ഞൊറിയുന്നൊരു നദി പോലെ
നിറയണമെന്നും ഈ സ്നേഹം
നീല നിലാവില്‍ നീരാടി
നീയെന്‍ വീണയില്‍ ശ്രുതി മീട്ടും
മഞ്ഞുണരുന്നേ മനം കുളിരുന്നെ
വരുമോ നീ
മൌനം അകന്നേ സ്വരമായ് എന്നെ
തഴുകൂ നീ
നിഴലായ് മാറീടുവാന്‍
കനവായ് പെയ്തീടുവാന്‍
കഥകള്‍ ചൊല്ലീടുവാന്‍
ഹൃദയം പുല്‍കീടുവാന്‍
ഇനി നൂറു ജന്മം ചേരുവാന്‍
(മയങ്ങും )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts