സുപ്രഭാതം [മൂവി വേർഷൻ] (പണിതീരാത്ത വീടു് )
This page was generated on April 27, 2024, 3:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:47.
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ...
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ
ജ്യോതിർമയിയാം ഉഷസ്സിനു്
വെള്ളിച്ചാമരം വീശും മേഘങ്ങളേ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

അഞ്ജനക്കല്ലുകൾ മിനുക്കിയടുക്കി
അഖിലാണ്ഡമണ്ഡല ശില്പി...
(അഞ്ജനക്കല്ലുകൾ.....)
പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു
പ്രപഞ്ചമന്ദിരമേ
മന്ദിരമേ.... മന്ദിരമേ....
പണിഞ്ഞിട്ടും പണിഞ്ഞിട്ടും പണിതീരാത്തൊരു
പ്രപഞ്ചമന്ദിരമേ നിന്റെ
നാലുകെട്ടിന്റെ പടിപ്പുര മുറ്റത്ത്
ഞാനെന്റെ മുറികൂടി പണിയിച്ചോട്ടേ
ആഹാഹാ....ഓഹൊഹോ..ആഹാഹാ ആ ആ ആ....
നീലഗിരിയുടെ സഖികളേ ജ്വാലാമുഖികളേ...

ആയിരം താമരത്തളിരുകൾ വിടർത്തി
അരയന്നങ്ങളെ വളർത്തി....
(ആയിരം താമരത്തളിരുകൾ.....)
വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന
വനസരോവരമേ
സരോവരമേ..... സരോവരമേ.....
വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന
വനസരോവരമേ
നിന്റെ നീലവാർമുടി ചുരുളിന്റെ അറ്റത്ത്
ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടേ
ആഹഹാ....ഓഹൊഹോ..ആഹാഹാ ആ ആ ആ....
(നീലഗിരിയുടെ.....)  



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts