ചോലമലങ്കാറ്റടിക്കണു (ശ്രദ്ധ )
This page was generated on April 25, 2024, 7:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഭരദ്വാജ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ഇന്ദ്രജ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:39.

ചോലമലങ്കാറ്റടിക്കണു ജാതിമരം പൂത്തിരിക്കണു മൂപ്പാ മുറവാ
കാട്ടുമുളം തേൻ തുളിക്കണു കാക്കാരത്തി കാത്തിരിക്കണു മൂപ്പാ മുറവാ
വള്ളിയ്യൂരെ വെല്യയശമാൻ തരണു മണിയമ്മാ നല്ല
വെള്ളരിക്കാ തേങ്കാപ്പാലും വെളക്കും കൊണ്ടു വാ
(ചോലമരങ്കാറ്റടിക്കണു...)

ഭൂമിയോളം പുകഴേറ്റും അരശനല്ലോ സാമി
വിത്തു കുത്തി കഞ്ചീം വെയ്ക്കടീ രാക്കറുമ്പ്
ഓ..ഓ..
മാടക്കരിമല തരു നീ കരിക്കടർത്തടീ മാണീ
പുലിമടക്കാടോരത്തിലെ മാനെറച്ചി
കായക്കൊമ്പ് കരിവീട്ടി കഞ്ഞീലിട്ട് വിളിക്കാതെ
വട്ടുരുളീൽ വലിയുരുളീൽ പാലും കൊണ്ടാ (2)
ആട്ടക്കാതടങ്കി കോട വന്തേ കരിമല മേൽ ഇരുളടഞ്ചേ
തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ
(ചോലമലങ്കാറ്റടിക്കണു...)

ഇടിവെട്ട് പൂവറുത്ത് മാല കെട്ടണു മാമാ
തമരെടുത്താളം കൊള്ളൂ മാരിമുത്തേ
മാരിയമ്മൻ കൊടം വേണം മാലക്കാവടി വേണം
ഉള്ളിക്കണ്ണിൽ പൂവാലത്തിൽ പോരൂ പെണ്ണെ
ഊരിലിന്നു മലന്തേവി നൂറുപറ പെരുമാരി
മുത്തി മലംകുറത്തിയമ്മേ കൂടെ വായോ (2)
ആട്ടം മുട്ടുകുത്തി കുമ്പിടടീ പെരിയവരെ ഗൗനിക്കടീ
തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ
(ചോലമലങ്കാറ്റടിക്കണു...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts