തൈമാസ തെന്നലിൽ (ലവ് ഗുരു )
This page was generated on May 12, 2024, 2:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജോഷ്വ ശ്രീധര്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ദേവാനന്ദ്‌. വി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2012 03:32:45.

തൈമാസത്തിങ്കളിന്‍ വധുവാണു നീ
താഴമ്പൂക്കാട്ടിലെ മാന്‍ പൈതലേ...
(തൈമാസത്തിങ്കളിന്‍...)
നെടുവീര്‍പ്പിന്‍ തെന്നലാൽ എന്നോര്‍മ്മയാം
അഞ്ചല്ലിപ്പൂക്കളെ തഴുകാന്‍ വരുമോ....
തൈമാസത്തിങ്കളിന്‍ വധുവാണു നീ
താഴമ്പൂക്കാട്ടിലെ മാന്‍ പൈതലേ......(2)

കൊഞ്ചും ഇളമാന്റെ പിറകെ പാഞ്ഞോടി പണ്ടെന്റെ ഹൃദയം
എന്നിട്ടും അന്നെന്‍ സ്നേഹം അറിയാതെന്തേ പോയ്‌ നീ
ഇഷ്ടങ്ങള്‍ മാനേ ഞാന്‍ ഒരു പിടി തളിരായ് തന്നിട്ടും
സ്വപ്നത്തിന്‍ വെള്ളിത്തൂം പുള്ളികള്‍ മെയ്യില്‍ തുന്നീട്ടും
നീ അറിയാതിരുന്നാല്‍ കനലായ് ഞാനെന്നുമുരുകും
വൗ...വൗ...വൗ...വൗ....

എന്റെ മനസ്സെന്ന വേണു പാടുന്ന രാഗാര്‍ദ്രഗാനം
കേട്ടിട്ടും താഴേക്കാട്ടില്‍ വന്നില്ലല്ലോ വാസന്തം
തൈമാസപ്പൂന്തിങ്കൾ കുന്നിതു മേലെ ഉദിച്ചപ്പോള്‍
താരക്കിങ്ങിണി തൂക്കും വാതില്‍ തുറന്നു വിളിച്ചപ്പോള്‍
നീ അവനോടു ചേര്‍ന്നോ...അലയും തോഴനെ മറന്നോ...
വൗ...വൗ...വൗ...വൗ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts