അനുരാഗപ്പുഴയിലെ (ലവ് ഗുരു )
This page was generated on April 27, 2024, 11:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംജോഷ്വ ശ്രീധര്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അഫ്‌സല്‍ ,സംഗീത ശ്രീകാന്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:31.

അനുരാഗപ്പുഴയിലെ അരയന്നക്കിളികളേ
ആര്‍ക്കെല്ലാം ദൂതുപോയ് കളമൊഴിയുമായ്
നിങ്ങളിതുവരെ...
(അനുരാഗപ്പുഴയിലെ...)
മധുവാക്കിന്‍ ഉറവാകും ഹംസങ്ങൾക്കാകുന്നില്ലേ...
മനതാരിന്‍ അഭിലാഷം തമ്മില്‍ ചൊല്ലാന്‍.....
കണ്ണെത്താ...കരയെത്താ....കണ്‍ചിമ്മും നേരം പോരേ..
വൈകുന്നൂ...കൈയെത്തും ദൂരത്തെത്താൻ.....

ആണ്‍കിളിയുടെ മിഴിയിണയില്‍ അലയിളകിടും മലര്‍വനിയില്‍
അഴകെഴുമൊരു ഋതുഭേദം അതു പെൺകിളി കണ്ടുവോ....
പെണ്‍കിളിയുടെ മനമുരളി മധുതരമൊരു സ്വരമരുളി
അതിലവളുടെ അനുഭാവം ആണ്‍കിളി കേട്ടുവോ.....
പൂന്തെന്നല്‍ മന്ദം വന്നു് കാതോരം ചൊല്ലുന്നു..
കളയല്ലേ നേരം വെറുതേ കണ്ണില്‍ക്കണ്ണില്‍ നോക്കി....
ഒരു വാക്കും മിണ്ടാതെ പ്രണയം വളരാറില്ല...
ഇനിയൊന്നീ മൌനം മാറ്റുമോ....

അവളൊഴുകിവരും വഴിയില്‍ താമരമലരിതളുകളില്‍
അവനെഴുതിയ ഒരിംഗിതമാ പെണ്‍കിളി കണ്ടുവോ...
അവളണയുവത്തിനു മുമ്പേ ചെറുതിരയതുവഴി വരവായ്
ആ തിരയുടെ കുസൃതികളില്‍ ലിപി അതു മാഞ്ഞു പോയ്‌.....
രണ്ടാളും രണ്ടായ് തേടി തുഴയുന്നതൊരേ തീരം
എന്നാണിനി എന്നാണുള്ളം ഒന്നായ് തുഴയും കാലം....
ഒരു വാക്കും മിണ്ടാതെ അകലങ്ങള്‍ മായില്ലാ....
ഇനി എന്നീ മൌനം മായുമോ....
(അനുരാഗപ്പുഴയിലെ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts