ഓം റംബോ (ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ )
This page was generated on May 4, 2024, 3:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅലക്സ്‌ പോള്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ ,വിധു പ്രതാപ് ,രമേഷ് ബാബു ,വിപിൻ സേവ്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മുകേഷ് ,ജഗദീഷ് ,അശോകന്‍ ,സിദ്ദിഖ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:22.

ഓം റംബോ റംബോ ഓ റംബോ റംബമ്പോ (2)

ഒന്നൂടെ കൂടാം ഉന്നം തെന്നി പാടാം
ഒന്നൂടെ കൊണ്ടാടാം കുണ്ടാമണ്ടിത്തം
ഒന്നൂടെ കൂടാം ഉന്നം തെന്നി പാടാം
ഒന്നൂടെ കൊണ്ടാടാമെടാ കുണ്ടാമണ്ടിത്തം
ഇനി മാറി വരാം മല കേറി വരാം
കൊടുജ്ഞാനപ്പെരുന്നടിമാരന്റെ മേട്ടിൽ
ഉറഞ്ഞാടിയുലഞ്ഞൂറയൂരി വരും
കുളിരൂതി മരങ്ങളിൽ ഊയലിലാടിടാം
( ഒന്നൂടെ...)

പണ്ടൊക്കെ പിന്നെ പിന്നെ
ഇപ്പോഴിപ്പോഴപ്പപ്പക്കപ്പി കുപ്പച്ചെപ്പിന്നൊപ്പത്തൊപ്പ തേടാം
കൂട്ടത്തിൽ കൂടാത്തോനെ കൂട്ടം കൂടി കൂട്ടികെട്ടും
ഇണ്ടണ്ടം ചെറു ഇണ്ടണ്ടം ചെറുചെണ്ടക്കോലടി കിണ്ടണ്ടം
ഒന്നാണേ എന്നും കുന്നും ഒന്നാണേ
നന്നാണേ നന്നല്ലേലും നന്നാണേ (2)
അടവുകൾ പാതി തകിടകൾ പാതി കടമകൾ പപ്പാതി
പടവുകളേറാം തലവര മാറ്റാം പകിടേ ഇത് പന്ത്രണ്ട്
( ഒന്നൂടെ...)

കാശുണ്ടോ കീശക്കുള്ളിൽ
കീശേലെന്നും കാശാണീശൻ
കാശില്ലാത്തോൻ കാശീപോയാൽ
കീശേം മീശേം ശീശീശൂ
പോകുമ്പോൾ പയ്യെ പയ്യെ
ചെന്നെത്തുമ്പോൾ കുന്നുമ്മേലെ
പയ്യെത്തിന്നാൽ പിന്നെത്തിന്നാം
പല്ലില്ലെങ്കിൽ പോലും
എന്നാലും നൂലിന്മേലാണോട്ടം
ചെന്നേറും നൂലാമാലക്കൂട്ടിൽ (2)
അടവുകളറിയാതതിരുകൾ
ചാടും അറിവുകളില്ലാതെ
ഒരു വഴി തേടാൻ പഴുതികളാറാൻ
പണമെ നീ കട പുഴകാൻ
(ഒന്നൂടെ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts