പാലൊളി വീശുകയായ് (സുഹൃത്ത്‌ )
This page was generated on May 6, 2024, 9:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംജി വിശ്വനാഥ്
ഗാനരചനപി ജെ ആന്റണി ,ആർ‌എ കൊല്ലങ്കോട്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:10.
 
പുലരൊളി വീശുകയായു്
കൂരിരുള്‍ അകലുകയായു്
കിളികളും ഉണരുകയായു്
കളകളം ഉയരുകയായു്
(പുലരൊളി)

ധരയുടെ മഹിമകള്‍ അഖിലം വാഴു്ത്തും സുരുചിരസംഗീതം
പരിചില്‍ പാടിയണഞ്ഞീടുന്നൊരു കുളിരേറ്റം തെന്നല്‍
വാടികള്‍ തോറും സൂനങ്ങള്‍ ചെറുപുഞ്ചിരിതൂകി
ആടിടുന്നതില്‍ അതുലാനന്ദം പേറുകയാലെ
ഈ കിനാവില്‍ മുങ്ങി മുങ്ങി നമ്മളെന്നും വാഴുകില്‍
ഈ വസന്തം പോയിടാതെ മന്നിലെന്നും നില്‍ക്കുകില്‍
(പുലരൊളി)

രാഗപരാഗം ഉതിര്‍ക്കും സുരഭില വാടിയിതിങ്കല്‍
രാഗസുധാരസം ഊറും നവനവ ഗാനങ്ങള്‍ പാടി
കാലില്‍ തങ്ങും പൊന്നിന്‍ തളകള്‍ കിലുങ്ങും വണ്ണം
ചേലില്‍ ചെയ്യും നടനം ചെറിയൊരു കിന്നരി പോലെ
ഹാ സുഖത്തിന്‍ പൊന്‍കിനാവേ മാഞ്ഞിടൊല്ലേ നീ ഇനി
വീണമീട്ടി പാടുക
(പുലരൊളി)

ലാവണ്യം തിങ്ങിവിങ്ങും
വാസന്തശ്രീലോലേ
മായരുതേ ദേവി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts