രാജപ്പാ (കപ്പലു മുതലാളി )
This page was generated on April 24, 2024, 9:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസുമേഷ് ആനന്ദ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍അഫ്‌സല്‍ ,റിമി ടോമി ,പ്രദീപ്‌ ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:49.

രാജപ്പാ ക്യൂ നിൽക്കാനായ് വെക്കം പൊക്കോടാ
വേലപ്പാ ബിരിയാണിക്ക് ചിക്കൻ വാങ്ങിച്ചോ
രാജപ്പാ ക്യൂ നിൽക്കാനായ് വെക്കം പൊക്കോടാ പൊക്കോടാ
വേലപ്പാ ബിരിയാണിക്ക് ചിക്കൻ വാങ്ങിച്ചോ വാങ്ങിച്ചോ
വരവേല്‍പ്പിനു താലമെടുക്കാൻ സമയം വന്നല്ലോ വന്നല്ലോ
വരവേല്‍പ്പിനു താലമെടുക്കാൻ സമയം വന്നല്ലോ വന്നല്ലോ
വരണൊണ്ടേ വരണൊണ്ടേ നമ്മുടെ മുതലാളി
കടലേഴും വാങ്ങിക്കൂട്ടിയ കപ്പലു മുതലാളി
കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി

കുഴി തോണ്ടി കുന്നുണ്ടാക്കി
നട തോണ്ടി നാഴിയിലാക്കി
നാട്ടാരുടെ വഴി മുടക്കും തൊക്കട മുതലാളി
തൊക്കട മുതലാളി ഇവനൊരു തൊക്കട മുതലാളി
കുഴി തോണ്ടി കുന്നുണ്ടാക്കി
നട തോണ്ടി നാഴിയിലാക്കി
നാട്ടാരുടെ വഴി മുടക്കും തൊക്കട മുതലാളി
ഇപ്പോളീതാ പെരുവഴിയായൊരു കപ്പലു മുതലാളി
കിട്ടിയാലതിനോടിഷ്ടം (2)
കിട്ടാഞ്ഞാൽ വരുമെക്കിട്ടം (2)
കിട്ടിയാലതിനോടിഷ്ടം കിട്ടാഞ്ഞാൽ വരുമെക്കിട്ടം
കടകട സംഗതി തൻ കടലോ പ്രവാസി മുതലാളി
കതിനാവെടി നിങ്ങളു കേൾക്കും
വരവേൽക്കാനാളുകളെത്തും
ഒരു നാളിൽ പന്തലൊരുക്കി വിജയം ഘോഷിക്കും
ഞങ്ങൾ വിജയം ഘോഷിക്കും
കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി

അയ്യയ്യയ്യേ....അയ്യയ്യയ്യെ.....അയ്യയ്യയ്യേ....
മല പോൽ വന്നെലി പോലായ്
എലി വന്നീ കെണിയിലുമായി
നാടോടിയെടങ്ങേറായി നനഞ്ഞ പെരുച്ചാഴി
നനഞ്ഞ പെരുച്ചാഴി നനഞ്ഞ പെരുച്ചാഴി
മല പോൽ വന്നെലി പോലായ്
എലി വന്നീ കെണിയിലുമായി
നാടോടിയെടങ്ങേറായി നനഞ്ഞ പെരുച്ചാഴി
ഇപ്പോളിതാ വഴിയില്ലാതെ വലഞ്ഞ പെരുച്ചാഴി
ഞൊട്ടുവാനതു നെല്ലല്ല (2)
മുളച്ചു വന്നത് എല്ലല്ലേ (2)
ഞൊട്ടുവാനതു നെല്ലല്ല മുളച്ചു വന്നത് എല്ലല്ലേ (2
കുടുക്കിട്ടു വലിച്ചിട്ടു കുടക്കീഴിലടുപ്പിക്കും
കപ്പലു മുതലാളി

കതിനാവെടി നിങ്ങളു കേൾക്കും
വരവേൽക്കാനാളുകളെത്തും
ഒരു നാളിൽ പന്തലൊരുക്കി വിജയം ഘോഷിക്കും
ഞങ്ങൾ വിജയം ഘോഷിക്കും
കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി കപ്പലു മുതലാളി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts