വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | വിദ്യാസാഗര്‍ |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | കാർത്തിക്ക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | അർച്ചനകവി ,കൈലാസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:41.
നീലത്താമരേ പുണ്യം ചൂടിയെന്‍ ധന്യമാം തപസ്സില്‍ നീലത്താമരേ ഓളം നീട്ടി നീ ധ്യാനമാം സരസ്സില്‍ ആവണി നാളില്‍ ഞാന്‍ കണിയേകും കാവടി നീയണിഞ്ഞൂ ആതിരരാവില്‍ നിന്മിഴിനീരിന് മഞ്ഞില്‍ ഞാന്‍ നനഞ്ഞു വെണ് സൂര്യനകലെ തേരിലണയെ മെല്ലെ ഉണരും ചാരുതെ കണ് പീലി നിരകള്‍ നിന്നെ ഉഴിയാന്‍ ചിന്നി വരവായ് സ്നേഹിതേ നീലത്താമരേ പുണ്യം ചൂടിയെന്‍ ധന്യമാം തപസ്സില്‍ കുഞ്ഞല പുല്കും നല്ലഴകെ നിന് ആ മുഖം ഇന്നെഴുതുമ്പോള് (2) എന്‍ അകമാകെ ഈറനണിഞ്ഞു നിന് കഥ ഒന്ന് വിരിഞ്ഞു വെണ് സൂര്യനകലെ തേരിലണയെ മെല്ലെ ഉണരും ചാരുതെ കണ് പീലി നിരകള്‍ നിന്നെ ഉഴിയാന്‍ ചിന്നി വരവായ് സ്നേഹിതേ നിന് ചിരിയേതോ പൊന്നുഷസ്സായെന്‍ ചുണ്ടിലുരുമ്മി നിന്നു (2) നിന് വ്യഥയോരോ സന്ധ്യകളായെന് താഴ്വര തന്നിലെരിഞ്ഞൂ വെണ് സൂര്യനകലെ തേരിലണയെ മെല്ലെ ഉണരും ചാരുതെ കണ് പീലി നിരകള്‍ നിന്നെ ഉഴിയാന്‍ ചിന്നി വരവായ് സ്നേഹിതേ നീലത്താമരേ പുണ്യം ചൂടിയെന്‍ ധന്യമാം തപസ്സില്‍ |